പുല്ലാട് : മഴക്കാലപൂർവ ശുചീകരണ പ്രവർത്തികൾ കൃത്യമായി നടക്കാത്തതിനാൽ കോയിപ്രം പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലെ യാത്ര ദുസഹമായി. പുല്ലാട് ജംഗ്ഷനിൽ നിന്ന് പൂവത്തൂരിലേക്കുള്ള പോലീസ് സ്‌റ്റേഷൻ റോഡിൽ കൂടി ഇരുചക്രവാഹനങ്ങൾക്കുപോലും പോകാൻ കഴിയാത്ത വെള്ളക്കെട്ടാണ്. റോഡിനോട് ചേർന്നുളള തോടുകൾ വൃത്തിയാക്കാത്തതും സമീപഭൂമികൾ മണ്ണിട്ട് നികത്തിയതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. ആധുനികരീതിയിൽ നവീകരിച്ച കുമ്പനാട് – ആറാട്ടുപുഴ റോഡിനോട് ചേർന്നുള്ള ഓടകൾ വൃത്തിയാക്കാത്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇതുകാരണം വെള്ളം നിറഞ്ഞുകിടക്കുന്നു. റോഡിനിരുവശങ്ങളും കാടുമൂടിയ നിലയിലാണ്.
തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിലെ പുല്ലാട് ജംഗ്ഷനോട് ചേർന്നുള്ള കോയിപ്രം ഗ്രാമപഞ്ചായത്തോഫീസിന്റെ മുൻപിലും മഴപെയ്താൽ വെള്ളക്കെട്ടാകും.
ഏഴാം വാർഡിലെ തെറ്റുപാറ കോളനിയോട് ചേർന്നുള്ള 16 വീടുകളിൽ വെള്ളിയാഴ്ച രാത്രിയിലെ അതീവമഴയിൽ വെള്ളംകയറി. പമ്പാ ഇറിഗേഷൻ പദ്ധതിയുടെ ഇടതുകര കനാലിനോട് ചേർന്നാണ് ഈ പ്രദേശം. തിരുവല്ല – കുമ്പഴ പാതയിലെ ഇരവിപേരൂരിനും പുല്ലാടിനും മദ്ധ്യേ പല സ്ഥലങ്ങളിലും വെള്ളം കയറി. ഓടകളിലെ മാലിന്യം നീക്കം ചെയ്യാത്തതു കാരണം ഒരു മഴപെയ്താൽ പോലും റോഡിൽ വെള്ളക്കെട്ടുണ്ടാകും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033