പുളി നമ്മളുടെ എല്ലാവരുടേയും വീട്ടിലെ അടുക്കളയിലെ ഒരു നിത്യോപയോഗ വസ്തുവാണ്. കറികള്‍ക്കും മറ്റ് വിഭവങ്ങള്‍ക്കുമെല്ലാം പുളി വേണം. പുളി വെറുതെ കഴിക്കുക എന്നത് നമ്മുടെ എല്ലാവരുടേയും കുട്ടിക്കാലത്തെ ശീലങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ പുളി ഒരു മികച്ച ക്ലീനിംഗ് ഏജന്റ് കൂടിയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുപ്പി ഡിഷ് വാഷറിലെ ചേരുവകളുടെ പട്ടികയില്‍ പുളിയ്ക്കും സ്ഥാനമുണ്ടായിരിക്കും. പുളിയെ ഒരു ക്ലീനിംഗ് ഏജന്റാക്കി മാറ്റുന്നത് അതിലെ അസിഡിറ്റി ആണ്. വിനാഗിരിയും നാരങ്ങയും പോലെ ഒരു മികച്ച ക്ലീനിംഗ് ഏജന്റാക്കി പുളിയെ മാറ്റുന്നത് ഇതാണ്.
ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്കൊപ്പം വൈറസുകളെ ഇല്ലാതാക്കാനും വീട്ടുപകരണങ്ങളും പാത്രങ്ങളും വൃത്തിയായി സൂക്ഷിക്കാനും ഇത് സഹായിക്കുന്നു. വ്യത്യസ്ത തരം ലോഹങ്ങള്‍ വൃത്തിയാക്കാനാണ് പുളി പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിലേക്ക് കുറച്ച് ഉപ്പ് കൂടി കലര്‍ത്തുമ്പോള്‍ ഒരു ക്ലീനിംഗ് ഏജന്റ് എന്ന നിലയില്‍ പുളിയുടെ ശക്തി വര്‍ധിക്കുന്നു. അടുക്കളയിലെ സിങ്ക് വൃത്തിയാക്കുന്നത് പലപ്പോഴും പലരും അവഗണിക്കാറുണ്ട്. ഇനി വൃത്തിയാക്കിയാലും കാണാത്ത അഴുക്കുകള്‍ കൂടുതലായി അടിഞ്ഞുകൂടുന്ന പ്രദേശമാണിത്. സിങ്ക് വൃത്തിയാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് പുളി. ഉണങ്ങിയ സിങ്കില്‍ കുറച്ച് ഉപ്പ് വിതറുക.
ശേഷം പുളി ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ഇതിന് ശേഷം സിങ്ക് നന്നായി വെള്ളമൊഴിച്ച് കഴുകുക. അടുക്കള ചിമ്മിനികള്‍ വൃത്തിയാക്കാനും പുളി ഉത്തമമാണ്. പുളിയും എണ്ണയും ചേര്‍ത്ത് ഇവിടെ വൃത്തിയാക്കി നോക്കൂ. മാറ്റും അനുഭവിച്ചറിയാന്‍ സാധിക്കും. വെള്ളി പാത്രങ്ങളും ആഭരണങ്ങളും വൃത്തിയാക്കാനും പുളി ഉപയോഗിക്കാം. ഇവയുടെ തിളക്കം കൂടാന്‍ ഉപ്പിനൊപ്പം പുളി ചേര്‍ത്ത് വൃത്തിയാക്കിയാല്‍ മതി. സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കാനും പുളിയാണ് ബെസ്റ്റ്. പൊതുവെ സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ എളുപ്പമാണെങ്കിലും ശരിയായി ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തിന്റെ ദുര്‍ഗന്ധം നിലനില്‍ക്കും. ഇത് പിന്നീട് ഉപയോഗിക്കുമ്പോള്‍ വൃത്തിഹീനമായി തോന്നിയേക്കാം.
പുളിയുടെ സ്വാഭാവിക ഗന്ധവും ആന്റി വൈറല്‍ ഗുണങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ പാത്രത്തിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചെമ്പ് പാത്രങ്ങളും പിച്ചള പാത്രങ്ങളും വൃത്തിയാക്കാനും പുളി ഉപയോഗിക്കാം. പണ്ട് കാലം മുതല്‍ ചെമ്പ് പാത്രങ്ങളും പിച്ചള പാത്രങ്ങളും വൃത്തിയാക്കാന്‍ പുളി ഉപയോഗിക്കാറുണ്ട്. പാത്രങ്ങള്‍ മുതല്‍ വിഗ്രഹങ്ങളും അലങ്കാര വസ്തുക്കളും വരെ ഇത് വെച്ച് വൃത്തിയാക്കാം. കറപിടിച്ച പാത്രത്തില്‍ കുറച്ച് ഉപ്പ് വിതറി, കുതിര്‍ത്ത പുളിയുടെ ഒരു ഭാഗം ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. പിന്നീട് ഒഴുകുന്ന വെള്ളത്തിനടിയില്‍ വെച്ച് കഴുകിയ ശേഷം വൃത്തിയാക്കി ഉണക്കുക. അല്‍പസമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് തിളക്കം തിരികെ ലഭിക്കും. ഇരുമ്പ് ടാപ്പുകളിലെ തുരുമ്പ് വൃത്തിയാക്കാനും പുളി ഉപയോഗിക്കാറുണ്ട്. പൈപ്പിന്റെ തുരുമ്പിച്ച ഭാഗത്ത് കുറച്ച് പുളിയുടെ പള്‍പ്പ് പുരട്ടി കുറച്ച് നേരം വെക്കുക. പിന്നീട് ഒരു സ്‌ക്രബ്ബര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ സ്‌ക്രബ് ചെയ്യാം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033