പത്തനംതിട്ട : ശുചിത്വം എന്നത് വ്യക്തികേന്ദ്രം മാത്രമാകരുത് സാമൂഹിക അവബോധമായി മാറണമെന്ന് നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. പത്തനംതിട്ട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച കുട്ടികളുടെ ബാല ഹരിതസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മാലിന്യമുക്തം നവകേരളം വാര്‍ത്തെടുക്കാന്‍ മാറ്റം ആദ്യം തുടങ്ങേണ്ടത് കുട്ടികളില്‍ നിന്നാണ്. മാലിന്യ ശേഖരണത്തിനും അവയുടെ സംസ്‌കരണത്തിനുമുള്ള അവബോധം വീടുകളില്‍ നിന്ന് തന്നെ വളര്‍ത്തിയെടുക്കണം. ജില്ലയില്‍ കുട്ടികളുടെ ഹരിത സഭ തദ്ദേശസ്വയംഭരണ തലത്തില്‍ ആദ്യമായി സംഘടിപ്പിച്ചത് പത്തനംതിട്ട നഗരസഭയാണ്. സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞുവെന്നും അദേഹം പറഞ്ഞു. പുതിയ സംസ്‌കാരം ഉയര്‍ന്നു വരേണ്ടത് കുട്ടികളിലൂടെയാണെന്നും കൂടുതല്‍ അവബോധത്തിനായി ശുചിത്വ അസംബ്ലികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യമുക്ത നവകേരളത്തിനായി മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവേണ്ടതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ചടങ്ങില്‍ അദേഹം മുഖ്യ സന്ദേശം നല്‍കി. യുവാക്കളില്‍ ബോധവത്കരണം നല്‍കുന്നതിലൂടെ കൂടുതല്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. കുട്ടികളില്‍ സംസ്‌കാരവും പൊതുയിടങ്ങളില്‍ പെരുമാറേണ്ട രീതികളും തുടങ്ങി വ്യക്തി വികസന കാഴ്ചപ്പാടുകള്‍ കൃത്യമായ ഇടപെടലുകളിലൂടെ പകര്‍ന്ന് നല്‍കിയാല്‍ മികച്ച ഭാവിയുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും അദേഹം പറഞ്ഞു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് അധ്യക്ഷത വഹിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ എം പി വിനോദ്, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അജി എസ് കുമാര്‍, എസ് സതീഷ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.