ദില്ലി : ക്ലബ്ബ് ഹൗസ് ആപ്പിലൂടെ മുസ്ലീം സ്ത്രീകൾക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ദില്ലി പോലീസ് അന്വേഷണം കേരളത്തിലേക്കും. കേസിൽ പോലീസ് തിരിച്ചറിഞ്ഞ ആറ് പേരിൽ ഒരാൾ മലയാളി പെൺകുട്ടിയാണ്. കോഴിക്കോട് സ്വദേശിനിയാണ് പെൺകുട്ടിയെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പോലീസ് സൈബർ സെൽ നിർദ്ദേശം.
കേസിൽ ലക്നൗ സ്വദേശിയെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ്ബ് ഹൗസ് ചർച്ചയിൽ പങ്കെടുത്തവർ മുസ്ലിം സ്ത്രീകൾക്കെതിരെ വളരെ മോശം പരാമർശങ്ങൾ നടത്തിയെന്നും ഇതിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ അധ്യക്ഷ സ്വാതി മലിവാൾ ദില്ലി പോലീസിന് നോട്ടീസ് നൽകിയിരുന്നു.