തിരുവനന്തപുരം : ഇന്നത്തെ കാലഘട്ടത്തില്‍ മറ്റേത് മേഖലയെക്കാള്‍ ജനങ്ങള്‍ ബാങ്ക് മേഖലകളെ എത്രത്തോളം ആശ്രയിച്ചാണിരിക്കുന്നതെന്ന് എടുത്തുപറയേണ്ട കാര്യമില്ല. ബാങ്കുകളില്‍ തന്നെ ജനങ്ങള്‍ ഏറ്റുമധികം പണം നിക്ഷേപിച്ചിരിക്കുന്നതും സഹകരണ മേഖലയില്‍ തന്നെയായിരിക്കും. സഹകരണ മേഖലയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ തുകയും ഭദ്രമായിരിക്കുമെന്ന ഉറപ്പാണ് സഹകരണ മേഖലയിലേയ്‌ക്ക് ജനങ്ങളെ അടുപ്പിക്കുന്നത്. എന്നാല്‍ ഈ വിശ്വാസത്തെ തകര്‍ക്കുന്ന ഒന്നാണ് കരുവന്നൂരില്‍ കണ്ടത്.
ജനങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ തുകയും ഭദ്രമായിരിക്കുമെന്നും സര്‍ക്കാര്‍ അത് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അടക്കമുള്ളവര്‍ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അടങ്ങുന്ന അതേ പാര്‍ട്ടിയിലുള്ളവര്‍ തന്നെ ജനങ്ങളുടെ പണം യാതൊരു ദാക്ഷിണ്യവും കൂടാതെ തട്ടിയെടുക്കുന്നത് കേരളം കേട്ടത് ഞെട്ടലോടെയാണ്. ജനങ്ങളുടെ ബാങ്കാണ് സഹകരണ ബാങ്കെന്ന് കൊട്ടിഘോഷിച്ച ശേഷം ജനങ്ങളോട് ചതിവ് കാണിക്കുന്ന സംഭവമായിരുന്നു പുറത്തുവന്ന തട്ടിപ്പ്. സഹകരണ മേഖലയില്‍ തട്ടിപ്പ് നടന്നില്ലെന്ന് മുഖ്യമന്ത്രിയും എതിര്‍ക്കുന്നില്ല. രണ്ട് ശതമാനം വരെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ചില പുഴുക്കുത്തുകള്‍ ഉണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
സഹകരണ മേഖലയില്‍ പണം നിക്ഷേപിക്കുന്ന ഭൂരിഭാഗം ആളുകളും സാധാരണക്കാരാണ്. അതില്‍ വീട്ടമ്മമാരുടെ പങ്കും കാണാതെ പോകരുത്. തങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ പണം സ്വരുക്കൂട്ടിയാണ് ഓരോ വ്യക്തിയും സഹകരണ മേഖലയില്‍ നിക്ഷേപം നടത്തുന്നത്. മാത്രമല്ല സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്നവര്‍ പോലും നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരിക്കും. ഈ വിശ്വാസത്തില്‍ കൂടിയാണ് പിന്നില്‍ നിന്ന് കുത്തേറ്റിരിക്കുന്നത്. എന്നാല്‍ തട്ടിപ്പ് നടന്നെന്ന് തെളിഞ്ഞിട്ടും സാധാരണക്കാരുടെ പണം തിരികെ നല്‍കണം എന്ന ഉദ്ദേശത്തിനപ്പുറം സഹകരണ മേഖലയെ ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ഇഡി കരുതിക്കൂട്ടി ഇറങ്ങിയതാണെന്നും പറഞ്ഞ് മുഖം രക്ഷിക്കാനുള്ള തന്ത്രമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പയറ്റുന്നത്. സാധാരണക്കാരന് പണം നഷ്‌ടമായ സംഭവത്തിലാണ് ഇഡി ഇടപെട്ടിരിക്കുന്നതെന്ന് സര്‍ക്കാര്‍ മനസിലാക്കേണ്ടതുണ്ട്. പൊള്ളയായ വാദങ്ങള്‍ ഉന്നയിക്കുന്നതിന് പകരം സാധാരണകാര്‍ക്ക് നഷ്‌ടമായ പണം തിരികെ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033