Wednesday, May 14, 2025 4:12 pm

മോദിയെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ഭയം : ഷിബു ബേബി ജോൺ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ രം​ഗത്ത്. നവകേരളാ സദസ്സിൽ മോദിയെ പേരെടുത്ത് പറഞ്ഞ് ഒരു പ്രസംഗം പോലും മുഖ്യമന്ത്രി നടത്തിയില്ലെന്നും മോദിയെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അദ്ദേഹം വിമർശിച്ചു. പിണറായി വിജയനെ ദുർബലപ്പെടുത്തുന്ന നിലപാട് ബി.ജെ.പി സ്വീകരിക്കില്ല. മോദിക്ക് ആറന്മുള കണ്ണാടി കൊടുത്തതിനു താൻ വിമർശിക്കപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി മോദിയെ സ്വീകരിച്ചപ്പോൾ ഇരട്ടത്താപ്പാണ് കാണുന്നത്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20-ൽ 20 സീറ്റും യു.ഡി.എഫ് നേടും.

കരുവന്നൂരുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന് ഇതിലെന്തെങ്കിലും സ്വാധീനമുണ്ടോ എന്നറിയില്ല. അങ്ങനെ ആർക്കെങ്കിലും സംശയം തോന്നിയാൽ കുറ്റം പറയാനാവില്ല. എക്സാലോജിക് വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി വേണം. ഇതിലൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് നന്നായി അറിയാം. പിണറായിയെ ദുർബലപ്പെടുത്താൻ ബി.ജെ.പി ഒന്നും ചെയ്യില്ല. മുഖ്യമന്ത്രി ഈ ആരോപണങ്ങളിലെല്ലാം മറുപടി പറയാൻ ബാധ്യസ്ഥനാണ്. സർ സി.പിയെ ലജ്ജിപ്പിക്കുന്ന നരനായാട്ടാണ് കേരളത്തിൽ നടക്കുന്നത്. പ്രതിഷേധത്തോട് മോദിയേക്കാൾ അസഹിഷ്ണുതയാണ് കേരളത്തിൽ കാണുന്നത്. ഇതിൽ യെച്ചൂരിയുടെ മറുപടി കേൾക്കണമെന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചിറ്റാർ തെക്കേക്കരയിൽ വീണ്ടും കാട്ടാന ഇറങ്ങി

0
ചിറ്റാർ: ചിറ്റാർ തെക്കേക്കരയിൽ വീണ്ടും കാട്ടാന ഇറങ്ങി. രണ്ട് മണിക്കൂറോളം ആന...

പാനൂരിനടുത്ത് മൊകേരിയിൽ ഇലക്ട്രിക് സ്‌കൂട്ട‍ർ കത്തിനശിച്ചു

0
കണ്ണൂർ: പാനൂരിനടുത്ത് മൊകേരിയിൽ ഇലക്ട്രിക് സ്‌കൂട്ട‍ർ കത്തിനശിച്ചു. ഇന്ന് രാവിലെയാണ് സംഭവം....

മല്ലപ്പള്ളിയിൽ ബ​സി​ൽ ക​യ​റി ഡ്രൈ​വ​ർ​ക്ക്​ നേ​രെ വ​ടി​വാ​ൾ വീ​ശിയ സം​ഭ​വ​ത്തി​ൽ മൂ​ന്ന്​ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

0
മ​ല്ല​പ്പ​ള്ളി: സ​മ​യ​ക്ര​മ​ത്തി​ന്‍റെ പേ​രി​ൽ മ​ല്ല​പ്പ​ള്ളി-​തി​രു​വ​ല്ല റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന തി​രു​വ​മ്പാ​ടി ബ​സ്​...

പിതാവ് ഓടിച്ച പിക്ക്അപ് വാൻ ഇടിച്ച് ഒന്നരവയസുകാരി മരിച്ചു

0
കോട്ടയം: കോട്ടയത്ത് പിതാവ് ഓടിച്ച പിക്ക്അപ് വാൻ ഇടിച്ച് ഒന്നരവയസുകാരി മരിച്ചു....