ഇടുക്കി : ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട് ആശങ്കങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൃഷി, ടൂറിസം, ദാരിദ്ര്യം തുടച്ചു നീക്കുക തുടങ്ങി ആറു പദ്ധതികളിലൂടെയാണ് ഇടുക്കി പാക്കേജ് ആവിഷ്‌കരിച്ചിരിക്കുന്നത്. തോട്ടം തൊഴിലാളികൾക്ക് വേണ്ടി ഫ്‌ളാറ്റുകൾ, ഹൈറേഞ്ചിൽ 250 ഏക്കറിൽ ഫുഡ് പാർക്ക്, ടൂറിസം പ്രദേശങ്ങളിൽ ബജറ്റ് ഹോട്ടലുകൾ, വൈദ്യുതി വിതരണ മേഖലയുടെ ശക്തിപ്പെടുത്തൽ അങ്ങനെ നീളും പ്രഖ്യാപനങ്ങൾ.
ഇടുക്കി മെഡിക്കൽ കോളജിന്റെ പ്രവർത്തനം അഞ്ചു വർഷത്തിനുള്ളിൽ പൂർണ തോതിലാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. എന്നാൽ പ്രഖ്യാപനങ്ങൾ നടത്തി സർക്കാർ മലയോര ജനതയെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മാലോയാര ജനത ഏറെ പ്രതീക്ഷയിലാണ്.