തിരുവനന്തപുരം: നവകേരള നിർമ്മാണത്തിന് പുതിയ കുതിപ്പ് നൽകാൻ കെൽപ്പുള്ള ക്രിയാത്മക ഇടപെടലാണ് കേരളത്തിൻ്റെ ഈ വാർഷിക പൊതുബജറ്റെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത് രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ് കൂടിയാണ്. കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടിയ കടുത്ത സാമ്പത്തിക വിവേചനങ്ങൾക്കിടയിലും കേരളീയരുടെ ജീവിതക്ഷേമത്തെയും, കേരളത്തിൻ്റെ വികസനത്തെയും ശക്തിപ്പെടുത്തുന്ന രീതിയിലുള്ള സമീപനമാണ് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നുവെന്നും, അടിസ്ഥാന വികസന വിപുലീകരണത്തിനും പുതുതലമുറയുടെ ഭാവി ഭദ്രമാക്കലിനും ബജറ്റ് പ്രത്യേക ശ്രദ്ധ നൽകിയെന്നും പിണറായി പ്രശംസിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നതിക്കും, പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ മികവിനും സഹായകമാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അർഹതയുള്ളത് നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാം എന്ന് കടത്തുന്ന രാഷ്ട്രീയ നിലപാടുകളെ കേരളം അതിജീവിക്കും എന്നതിൻ്റെ പ്രത്യാശാനിര്‍ഭരമായ തെളിവുരേഖയാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033