തിരുവനന്തപുരം : അധികാരത്തിലെത്തിയാൽ ചേരിതിരിവ് പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിൽ ഏറ്റിയവരും ഏറ്റാതിരിക്കാൻ ശ്രമിച്ചവരുമുണ്ടാകും. അധികാരത്തിലെത്തിയാൽ ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു മുഖ്യമന്ത്രി. ഭരണ കാര്യങ്ങളിൽ മന്ത്രിമാരെ പോലെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണം. ലൈഫ് പദ്ധതി എന്ന ആശയം മുന്നോട്ട് വച്ചത് ഒരുദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.