തിരുവനന്തപുരം: ഇ.ഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് സി.എം. രവീന്ദ്രനോട് സിപിഎം. വ്യക്തമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതെ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പാര്‍ട്ടി വിലയിരുത്തി.
എത്ര വൈകിയാലും രവീന്ദ്രനെ കേന്ദ്ര ഏജന്‍സി ചോദ്യംചെയ്യുമെന്ന് സിപിഎം വിലയിരുത്തി. പാര്‍ട്ടി നിര്‍ദേശത്തിനു പിന്നാലെയാണ് രവീന്ദ്രന്‍ ആശുപത്രിവിട്ടതെന്നാണ് സൂചന. കോവിഡാനന്തര പരിശോധനകള്‍ക്കാണ് രവീന്ദ്രന്‍ ആശുപത്രിയിലെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.
വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡാനന്തര പരിശോധനകള്‍ക്ക് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സി.എം. രവീന്ദ്രന് ബിനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്നുവ്യാപാര സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു.