തിരുവനന്തപുരം: ഡല്‍ഹിക്കു പുറമേ രാജ്യത്തെ പ്രധാന നഗരങ്ങളില്‍നിന്നും കേരളത്തിലേക്ക് ട്രെയിന്‍ സര്‍വിസ് നടത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് വീണ്ടും അഭ്യര്‍ഥിച്ചിട്ടുണ്ട്.
കേന്ദ്ര റെയില്‍ മന്ത്രി പീയുഷ് ഗോയലുമായി ഇക്കാര്യം സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ലോക് ഡൗണിന് ശേഷം കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടിരുന്നു. ബുധനാഴ്ച പകല്‍ 12.30ഓടെയാണ് നിസാമുദ്ദീനില്‍നിന്നു ട്രെയിന്‍ പുറപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ട്രെയിന്‍ തിരുവനന്തപുരത്തെത്തുക. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ട്. യാത്രക്കാര്‍ കേരള സര്‍ക്കാരിന്‍റെ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.