തിരുവല്ല : ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരും ദേവസ്വംബോർഡും പൂർണ്ണ പരാജയമാണെന്ന് കെ.പി.സി.സി വക്താവ് അനിൽ ബോസ് പറഞ്ഞു. വേണ്ടത്ര മുന്നൊരുക്കങ്ങൾ കൂടാതെയും സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മയും മുഖ്യമന്ത്രിയും മന്ത്രിമാരും നാട് കാണാൻ ഇറങ്ങിയതിന്റെയും തിക്തഫലമാണ് മൂന്ന് ഭക്തരുടെ ജീവൻ നഷ്ടമായതെന്ന് അനിൽ ബോസ് പറഞ്ഞു. ശബരിമലയോടുള്ള സർക്കാരിന്റെ അവഗണനക്കെതിരെ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ദേവസ്വം കമ്മീഷണറുടെ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ഡി വിജയകുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി ജേക്കബ്. പി.ചെറിയാൻ, ആർ ജയകുമാർ, രാജേഷ് ചാത്തങ്കരി, അഭിലാഷ് വെട്ടിക്കാടൻ, അനുജോർജ്, ഷാജി പറയത്തുകാട്ടിൽ, അഡ്വക്കേറ്റ് ജയപ്രകാശ് കെ പി രഘു കൂമാർ, ജെസ്സി മോഹൻ, കൊച്ചുമോൾ പ്രദീപ്, ആർ ജയദേവൻ, അഡ്വക്കേറ്റ് ബിനു. വി. ഈപ്പൻ, നെബു കോട്ടയ്ക്കാട്, സെബാസ്റ്റ്യൻ കാടുവട്ടൂർ, റോജി കാട്ടാശ്ശേരി, രതീഷ് പാലിയിൽ, ബിജിമോൻ ചാലാക്കേരി, രാജേഷ് മുത്തൂർ, സോമൻ കല്ലേലിൽ, മിനിമോൾ ജോസ്, ഗിരീഷ് രാജ് ഭവൻ, അരുന്ധതിഅശോക്, ഷാജി പതിന്നാലിൽ, ജിബിൻ കാലായി ൽ ജനപ്രതിനിധികളായ, സജി മാത്യു, ജാസ് പോത്തൻ, അഡ്വക്കേറ്റ് സുനിൽ ജേക്കബ്, മാത്യു ചാക്കോ, ലെജു തിരുമൂലപുരം, റോയി വർഗീസ്, വിശാഖ് വെൺ പാല അലക്സ് പുത്തുപ്പള്ളി, അരുന്ധതി അശോക്, ഗ്രേസി അലക്സാണ്ടർ, മണ്ഡല പ്രസിഡന്റ് മാരായ തോമസ് വർഗീസ്, പി എൻ ബാലകൃഷ്ണൻ, ബിനു വർഗീസ്, രാജൻ തോമസ്, പോൾ തോമസ്, ഗിരീഷ് കുമാർ, ക്രിസ്റ്റഫർ ഫിലിപ്പ്, മാത്യു ചാണ്ടി, റെജി കണ്ണോത്ത്, ബെന്നി സ്കറിയ, തുടങ്ങിയവർ പ്രസംഗിച്ചു.