കൊച്ചി: കെഎസ്ആര്‍ടിസി ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് അസാധാരണ ഉത്തരവിറക്കി സിഎംഡി. ഗഡുക്കളായി ശമ്പളം വേണ്ടാത്തവര്‍ 25ന് മുന്‍പ് അപേക്ഷ നല്‍കണമെന്നും നിര്‍ദേശം. ആദ്യ ഗഡു അഞ്ചാം തിയതിക്കുമുന്‍പ് നല്‍കും. അക്കൗണ്ടിലുള്ള പണവും ഓവര്‍ ഡ്രാഫ്റ്റും എടുത്താണ് ആദ്യ ഗഡു നല്‍കുക. രണ്ടാമത്തെ ഗഡു സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്ക് നല്‍കും.