കൊച്ചി: കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുള്ളവരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽപായലിൽ നിന്നും പ്രകൃതിദത്ത ഉൽപന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സാർസ് കോവി-2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആൻറി വൈറൽ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നത്തിനുണ്ട്. കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് കടൽമീൻ ഇമ്യുണോആൽഗിൻ എക്‌സട്രാക്റ്റ് എന്ന് പേരുള്ള ഉൽപ്പന്നം നിർമിച്ചിരിക്കുന്നത്.
പൂർണമായും പ്രകൃതിദത്ത ചേരുവകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഉൽപ്പന്നത്തിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നത് വിശദമായ പ്രി-ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആൻറ് ഹെൽത്ത് ഡിവിഷൻ മേധാവി ഡോ കാജൽ ചക്രവർത്തി പറഞ്ഞു.
സാർസ് കോവി-2 ഡെൽറ്റ വകഭേദങ്ങൾ ബാധിച്ച കോശങ്ങളിൽ വൈറസ്ബാധയുടെ വ്യാപ്തി കുറയക്കാനും അമിതമായ അളവിലുള്ള സൈറ്റോകൈൻ ഉൽപാദനം നിയന്ത്രിച്ച് പ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും ഈ ഉൽപന്നം സഹായകരമാകുന്നതായി പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിഎംഎഫ്ആർഐ വികസിപ്പിക്കുന്ന പത്താമത്തെ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നമാണിത്. മരുന്നായല്ല, ഭക്ഷ്യപൂരകങ്ങളായി ഉപയോഗിക്കുന്നവയാണ് ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ. നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തമസമർദം, തൈറോയിഡ്, ഫാറ്റിലിവർ എന്നീ രോഗങ്ങളെ ചെറുക്കുന്നതിന് സിഎംഎഫ്ആർഐ കടൽപായലിൽ നിന്നും ഉൽപന്നങ്ങൾ വികസിപ്പിച്ചിരുന്നു.
ഈ ഉൽപന്നം വ്യാവസായികമായി നിർമിക്കുന്നതിന് മരുന്ന് നിർമാണരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി കടൽപായലിൽ നിന്നും ആരോഗ്യസംരക്ഷണത്തിനുതകുന്ന കണ്ടെത്തലുകൾക്കായി സിഎംഎഫ്ആർഐ പഠനം നടത്തിവരുന്നുണ്ട്. കൂടാതെ കടൽപായൽ കൃഷി വ്യാപമാക്കുന്നതിനുള്ള പദ്ധതികളും നിലവിലുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033