തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കോവിഡ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി രവീന്ദ്രന് നോട്ടിസ് നല്കിയിരുന്നു. ഇന്നു വൈകിട്ടാണ് രവീന്ദ്രന് രോഗം സ്ഥിരീകരിച്ചത്. സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങളായി അറിയാവുന്ന വ്യക്തിയാണ് രവീന്ദ്രന്‍.
അന്വേഷണ ഏജന്‍സി വിളിപ്പിച്ചതുകൊണ്ട് കുറ്റംചാര്‍ത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമെന്നും മുഖ്യമന്ത്രി. ഇ.ഡി അന്വേഷണത്തില്‍ പ്രവചനത്തിനില്ല. രാഷ്ട്രീയപ്രേരിതം എന്ന് പറയുന്നില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായെങ്കില്‍ ആ കുടുംബം നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.