തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. ഇതുവരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്നു രാജ്ഭവൻ അറിയിച്ചു. നാളെ ഉച്ചയ്ക്ക് കെടിഡിസി മാസ്കോട്ട് ഹോട്ടലിലാണു വിരുന്ന്. മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മറ്റു രാഷ്ട്രീയ നേതാക്കൾ, മതമേലധ്യക്ഷന്മാർ എന്നിവർക്കു ക്ഷണമുണ്ട്. ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നില്ല. ഈ വർഷം തലസ്ഥാനത്ത് നടന്ന ഓണാം വാരാഘോഷ സമാപന പരിപാടിയിൽ സർക്കാർ തന്നെ ഒഴിവാക്കിയതിൽ ഗവർണർ മുൻപ് നീരസം പ്രകടിപ്പിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.