Tuesday, April 22, 2025 4:51 am

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വമ്പന്‍ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം ഒതുക്കി തീര്‍ക്കാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വമ്പന്‍ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം ഒതുക്കി തീര്‍ക്കാന്‍ നീക്കം. ഏജന്റുമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് വ്യാ‌ജന്മാര്‍ക്കനുവദിച്ച്‌ വിഹിതം കൊള്ളയടിക്കുന്നതായാണ് വിജിലന്‍സ് കണ്ടെത്തിയത്. ഏജന്റുമാര്‍ എന്ന് വിജിലന്‍സ് പറയുന്നതില്‍ ഏറെയും പാര്‍ട്ടിക്കാരാണ്. വിജിലന്‍സ് അന്വേഷണവും അറസ്റ്റും കടുപ്പിച്ചാല്‍ പാര്‍ട്ടിക്ക് നാണക്കേടാവുമെന്ന് കണ്ടാണ് അന്വേഷണം ഒതുക്കുന്നത്. വിവരങ്ങള്‍ ചോരരുതെന്ന് വിജിലന്‍സിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഓപ്പറേഷന്‍ സി.എം.ഡി.ആര്‍ എഫ് എന്ന് പേരിട്ട റെയ്ഡുകളെക്കുറിച്ച്‌ പതിവുള്ള പത്രക്കുറിപ്പ് വിജിലന്‍സ് ഇന്നലെ ഒഴിവാക്കി.

അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ആവശ്യപ്രകാരമാണ് അന്വേഷണമെന്ന സര്‍ക്കാരിന്‍റെ വാദം വിജിലന്‍സ് മേധാവി മനോജ് എബ്രഹാം തള്ളി. വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്നാണ് അദ്ദേഹം പറഞ്ഞത്. ദുരിതാശ്വാസ നിധി തട്ടിയെടുക്കാന്‍ ആസൂത്രിത ശ്രമമാണുള്ളതെന്നും തട്ടിപ്പിന്‍റെ വ്യാപ്തി കണ്ടെത്താന്‍ റവന്യൂ ഓഫീസുകളിലും അപേക്ഷകരുടെ വീടുകളിലുമടക്കം പരിശോധനകള്‍ തുടങ്ങിയതായും വിജിലന്‍സ് പറയുന്നുണ്ട്.

പാലക്കാട്ട് 110 അപേക്ഷകള്‍ പരിശോധിച്ചപ്പോള്‍ 30 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു ഡോക്ടര്‍ നല്‍കിയതാണെന്ന് കണ്ടെത്തി. മിക്ക ജില്ലകളിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലാതെയും ധനസഹായം നല്‍കി. വാഹനാപകടത്തില്‍ അപകട ഇന്‍ഷ്വറന്‍സ് തുക കിട്ടിയവരുടെ പേരിലും ധനസഹായം തട്ടിയത് കണ്ടെത്തി. ധനസഹായത്തിന് അപേക്ഷിച്ച്‌ മാസങ്ങളായിട്ടും കിട്ടാതിരുന്ന രണ്ടു പേര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ച്‌ വിവരം തിരക്കിയപ്പോഴാണ് ഏജന്റുമാര്‍ പണം തട്ടിയതറിഞ്ഞത്. തുടര്‍ന്ന് വിജിലന്‍സിന് വംവരം കിട്ടി. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

കൊല്ലം, കോട്ടയം ജില്ലകളിലാണ് ക്രമക്കേടുകളേറെയും. ഓണ്‍ലൈന്‍ അപേക്ഷയില്‍ മിക്ക ഓഫീസുകളിലും ഫിസിക്കല്‍ ഫയലുകള്‍ സൂക്ഷിക്കുന്നില്ല. ഇതിനാലാണ് പരിശോധനയ്ക്ക് സമയമെടുക്കുന്നത്. എല്ലാ ജില്ലകളിലും ഇന്നലെയും പരിശോധന തുടര്‍ന്നു. പുതുതായി അപേക്ഷിക്കാനോ നിലവിലെ അപേക്ഷകളില്‍ പണം അനുവദിക്കാനോ തടസമുണ്ടാവില്ലെന്ന് വിജിലന്‍സ് അറിയിച്ചു. കളക്ടറേറ്റുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ സെക്‌ഷന്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പു വരുത്താനും, അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റായ ഒരു പ്രവണതയും അനുവദിക്കരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്.

ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷിക്കാന്‍ വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചത്. പാവപ്പെട്ട ജനങ്ങളുടെ രോഗ ചികിത്സയ്ക്കും പ്രകൃതി ദുരന്തങ്ങളിലടക്കം ദുരിതബാധിതരെ സഹായിക്കാനുമുള്ളതാണ് ദുരിതാശ്വാസ നിധി. അനര്‍ഹര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കുമെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പ്രത്യേക സംഘത്തെ നിയോഗിച്ച്‌ മുഴുവന്‍ ഫയലുകളും പരിശോധിക്കണം. പ്രാഥമിക പരിശോധനയില്‍ വന്‍ തട്ടിപ്പാണ് കണ്ടെത്തിയത്. വില്ലേജ് ഓഫീസുകളിലും കളക്ടറേറ്റുകളിലും മതിയായ പരിശോധനകള്‍ നടത്തിയിട്ടില്ല. അപേക്ഷകള്‍ പരിശോധിച്ച്‌ തുക അനുവദിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഏജന്റുമാര്‍ നല്‍കുന്ന വ്യാജ അപേക്ഷകളിലാണ് ലക്ഷക്കണക്കിന് രൂപ അനുവദിച്ചത്. പ്രളയഫണ്ടിലേതുപോലെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ ഉള്‍പ്പെട്ട സി.പി.എമ്മുകാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ യു.ഡി.എഫ് രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വരെ കൈയിട്ട് വാരുന്ന നിലയില്‍ സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഭരണ കക്ഷിയില്‍ പ്പെട്ടവരും അവരുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ ലോബിയുമാണ് ഇതിന് പിന്നില്‍. സി.പി.എം നേതാക്കള്‍ പ്രതികളായ എറണാകുളം പ്രളയഫണ്ട് തട്ടിപ്പില്‍ ഇത് ബോദ്ധ്യപ്പെട്ടതാണ്. എന്നാല്‍ അവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും ഇടതുമുന്നണിയും സ്വീകരിച്ചത്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുത്ത സാഹചര്യം ഉണ്ടാക്കിയത് സര്‍ക്കാരാണ്. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് കൂട്ടുനിന്ന പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി.സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രളയഫണ്ട് തട്ടിപ്പ് പോലെ ദുരിതാശ്വാസ നിധിയിലും തട്ടിപ്പ് നടത്തുന്നത് സി.പി.എമ്മിന്‍റെയും സര്‍ക്കാരിന്‍റെയും സ്വന്തക്കാരാണ്. വിജിലന്‍സ് അന്വേഷണം കുറ്റക്കാരെ രക്ഷപെടുത്താന്‍ വേണ്ടിയുള്ള നാടകം മാത്രമാണ്. മുഖ്യമന്ത്രി പാര്‍ട്ടിക്കാരെ രക്ഷിക്കാനാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നത്. സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകണം- സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ

0
വത്തിക്കാൻ : ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം...

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപീടിക...

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം

0
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൻ്റെ...

താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി

0
കോഴിക്കോട്: താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി. വടകര വളയം പോലീസ്...