തിരുവനന്തപുരം : ഏഴ് ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയതിന് 40000 രൂപയുടെ താൽക്കാലിക വൈദ്യുത വിളക്ക്. വിളക്കുകൾ സജ്ജീകരിച്ച കരാറുകാരന് പണം നൽകാൻ സർക്കാർ ഉത്തരവ് ഇറങ്ങി.
കഴിഞ്ഞ വർഷം മാർച്ച് 18 മുതൽ 25ാം തിയതി വരെ സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ വാർത്ത സമ്മേളനം നടത്തിയതിനാണ് താൽകാലിക വൈദ്യുത വിളക്കുകൾ സജ്ജീകരിച്ചത്. ഈ ഏഴ് ദിവസത്തെ തുകയാണ് 40000 രൂപ.
കരാറുകാരനായ കവടിയാർ ശബരി ഇലക്ട്രിക്കൽസ് ഉടമ പി എസ് വിജയകുമാറിനാണ് പണം അനുവദിച്ച് പൊതുഭരണ വിഭാഗം ഉത്തരവിറക്കിയത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായിരുന്ന ഈ കാലയളവിൽ ആണ് ഓൺലൈൻ വാർത്താ സമ്മേളനങ്ങൾ സജീവമായത്.