മല്ലപ്പള്ളി : കേരളത്തിലെ ജനങ്ങളെ വട്ടി പലിശക്കാരിൽ നിന്നും കൊള്ള പലിശക്കാരിൽ നിന്നും രക്ഷിച്ചത് സഹകരണ പ്രസ്ഥാനമാണ് എന്ന് സിപിഐ (എം) പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. എഴുമറ്റൂർ സഹകരണ ബാങ്ക് എൽഡിഎഫ് തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെയും മരുന്നുകളുടെയും വിലനിലവാരം പിടിച്ചു നിർത്തുന്നതിനു സഹകരണ മേഖല വഹിക്കുന്ന പങ്ക് ചെറുതല്ല. കേരളത്തിലെ സഹകരണ മേഖലയിൽ ഇന്നുള്ള രണ്ടര ലക്ഷം കോടി രൂപയിൽ ഒന്നേമുക്കാൽ കോടി രൂപയും കേരളത്തിലെ സാധാരണക്കാർക്ക് വായ്പയായി നൽകിയിരിക്കുകയാണ്.
കേരളത്തിൽ പ്രവർത്തിക്കുന്ന ദേശസാൽകൃത ബാങ്കുകളിലെയും ഷെഡ്യൂൾഡ് ബാങ്കുകളിലെയും നിക്ഷേപത്തിൻ്റെ എഴുപതു ശതമാനവും ഉത്തരേന്ത്യൻ ലോബികളുടെ കൈയ്യിലേക്കു കൈമാറുകയാണ്. കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കുത്തകകളുടെ ശ്രമം തിരിച്ചറിയണമെന്നും ഉദയഭാനു പറഞ്ഞു. ജനതാദൾ ജില്ലാ സെക്രട്ടറി വറുഗീസ് ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. അലക്സ് കണ്ണമല, ബിനു വറുഗീസ്, ബിന്ദു ചന്ദ്രമോഹൻ, കെ കെ വൽസല, ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പൻ, എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിജി പി ഏബ്രഹാം, ഡോ. ജേക്കബ് ജോർജ്ജ്, സണ്ണി ജോൺസൺ, കെ.ജെ. ഹരികുമാർ, രതീഷ് പീറ്റർ, ഷിനു കുര്യന്‍, സി.പി.ഐ. ലോക്കൽ സെക്രട്ടറി പി. റ്റി. മാത്യു എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033