മംഗളൂരു: ഇന്ന് ഉച്ചക്ക് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ ദാരുണമായി തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരിൽ മംഗളൂരു സ്വദേശിയും മുംബൈ നിവാസിയുമായ ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും. പാരീസ് എയർ ഇൻകോർപ്പറേറ്റഡിൽ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ ക്ലൈവ് കുന്ദർ ഏകദേശം 1100 മണിക്കൂർ പറക്കൽ പരിചയം നേടിയ പൈലറ്റായിരുന്നു കുന്ദർ. 8,200 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള ലൈൻ ട്രെയിനിങ് ക്യാപ്റ്റനായ സുമീത് സബർവാളിനെ കുന്ദർ സഹായിക്കുകയായിരുന്നു. വിമാനം തകരാറിലാവുകയും തകർന്നുവീഴുകയും ചെയ്യുമ്പോൾ ഇരുവരും കോക്ക്പിറ്റിലായിരുന്നു. ഡ്യൂട്ടിയിലുള്ള സീനിയർ ക്യാബിൻ ക്രൂവിൽ ശ്രദ്ധ ധവാനും, അപർണ മഹാദിക്കും ഉൾപ്പെടുന്നു. സൈനീത ചക്രവർത്തി, നഗന്തോയ് കോങ്ബ്രൈലത്പം ശർമ, ദീപക് പഥക്, മൈഥിലി പാട്ടീൽ, ഇർഫാൻ ഷെയ്ഖ്, ലാംനുന്തേം സിങ്സൺ, റോഷ്നി സോങ്ഖാരെ രാജേന്ദ്ര, മനീഷ ഥാപ്പ എന്നിവരെ തിരിച്ചറിഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033