Saturday, July 5, 2025 8:39 pm

കോച്ചിം​ഗ് സെന്റർ ദുരന്തം : ദില്ലിയിൽ വിദ്യാർഥികളുടെ സമരം തുടരും ; ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ദില്ലിയിൽ ഐഎഎസ് കോച്ചിം​ഗ് സെന്ററിലുണ്ടായ ദുരന്തത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളുടെ സമരം ഇന്നും തുടരും. മേഖലയിൽ മഴക്കാല മുന്നൊരുക്കം പൂർത്തിയാക്കേണ്ട ചുമതലയുള്ള ഉദ്യോ​ഗസ്ഥർക്കെതിരെ അടക്കം നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഉദ്യോ​ഗസ്ഥർ ആർക്കും എതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തിൽ അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോ​ഗിച്ചിരുന്നു. ഓൾഡ് രജീന്ദർ ന​ഗറിലെ വിവിധ കോച്ചിം​ഗ് സെന്ററിൽ ഇന്നും പരിശോധനകൾ തുടരും. അറസ്റ്റിലായ റാവൂസ് കോച്ചിം​ഗ് സെന്റർ ഉടമയെയും കോർഡിനേറ്ററെയും അടക്കം അഞ്ച് പേരെ കോടതിയിൽ ഹാജരാക്കി. ഇവരെ ആ​ഗസ്റ്റ് 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അപകടത്തില്‍ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവിൽ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ചികിത്സ നൽകി. റാവു സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെൻ്റിൽ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതിൽ മൂന്ന് പേർ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നെന്നും ദില്ലി ഫയർ സർവീസ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി...

എടത്വായിൽ അഞ്ചുവയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
എടത്വാ: ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5)...

മന്ത്രി വീണാ ജോർജ്ജിന്റെ രാജിക്കായി മൈലപ്രായിൽ കോൺഗ്രസ് പ്രതിഷേധം

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിനെ നാഥനില്ലാ കളരിയാക്കിയ മന്ത്രി വീണാ ജോർജ്ജ്...

ദേശീയ പണിമുടക്കിന് എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി

0
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജൂലൈ 9-ന് ദേശീയ പണിമുടക്ക്....