Thursday, April 10, 2025 4:10 pm

ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധം ; ഉത്രയുടെ മരണത്തിൽ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അ‍ഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ചതില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. യുവതിയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛന്‍ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര (25) ഈ മാസം ഏഴിനാണു മരിച്ചത്. കിടപ്പ് മുറിയില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം. മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്.

പാമ്പുകടിയേറ്റ ദിവസം ഭർത്താവ് സൂരജും മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചല്‍ പോലീസ് പറഞ്ഞു. ഉത്ര– സൂരജ് ദമ്പതികള്‍ക്ക് ഒരു വയസുള്ള മകനുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മകളെ കൊലപെടുത്തിയ കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
പാറ്റ്ന: മകളെ കൊലപെടുത്തിയ കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍...

മാസപ്പടി കേസിൽ നിര്‍ണായക നടപടിയുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

0
കൊച്ചി: മാസപ്പടി കേസിൽ നിര്‍ണായക നടപടിയുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. എസ്എഫ്ഐ കുറ്റപത്രത്തിന്‍റെ...

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി റാന്നി ഉപജില്ലാതല പ്രഖ്യാപനം നടന്നു

0
റാന്നി : സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി റാന്നി ഉപജില്ലാതല...

ആശമാർ ഏപ്രിൽ 12ന് സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പൗരസാഗരം സംഘടിപ്പിക്കും

0
തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാപ്രവർത്തകർ നടത്തുന്ന...