അടൂര്‍ : അടൂരില്‍ ശവപ്പെട്ടി നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. വഴിയാത്രക്കാരാണ് കടയ്ക്ക് തീപിടിച്ചത് കണ്ടത്. ചങ്ങനാശ്ശേരി സ്വദേശി ഊഴത്തിൽ മാത്യു ജോർജിന്‍റെ ചുമതലയിൽ നടത്തുന്നതാണ് സ്ഥാപനം. സ്ഥാപനത്തിന്‍റെ വെളിയിൽ കൂട്ടിയിട്ടിരുന്ന ഉരുപ്പടി അവശിഷ്ടങ്ങൾക്ക് തീ പിടിച്ച് കടയ്ക്കുള്ളിലേക്ക് തീ പിടിച്ചതാണന്നാണ് പ്രാഥമിക നിഗമനം.
തീ കണ്ട നാട്ടുകാർ പോലീസിനെയും അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. അടൂർ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി ശമന യന്ത്രങ്ങൾ എത്തി രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് തീ പരിപൂർണ്ണമായി നിയന്ത്രിച്ചത്. സ്ഥാപനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ശവപ്പെട്ടി ഉൾപ്പെടെ ഉള്ള ഉൽപ്പാതന സാമഗ്രഹികളായ പെയിന്റ്, പ്രൈമർ, തിന്നർ, വാർനീഷ് തുടങ്ങിയ സാധനങ്ങൾ ഉള്ളിലെ തീയുടെ തീവ്രത കൂട്ടി. തുടക്കത്തിൽ സ്ഥാപനത്തിന്‍റെ ഷട്ടർ തുറക്കാനൊക്കാതെ പോയതും തീ നിയന്ത്രിക്കുന്നതിന് തടസ്സമായി.
കടയ്ക്കുള്ളിൽ നിന്നും കഠിനമായ പുക ഏറെ ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട് ഫ്ലോവർ ഉപയോഗിച്ച് പുക വലിച്ചു കളഞ്ഞ് ഷട്ടർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഷട്ടർ മുറിച്ച് മാറ്റിയാണ് ഉള്ളിലെ തീ ആണക്കാൻ സാധിച്ചത്. കഠിനമായ പുക കാരണം ബ്രീതിങ് അപാരറ്റസ് ഉപയോഗിച്ച് അഗ്നിരക്ഷാസേന പ്രവർത്തകർ അകത്ത് കടന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയ്ക്കുള്ളിലുണ്ടായിരുന്ന തടി കഷ്ണങ്ങളും ശവപ്പെട്ടിയും കടക്കു പുറത്തേക്ക് ഇട്ട് തീ കൂടുതൽ പടരുന്നത് നിയന്ത്രിച്ചു. തീ പിടുത്തത്തിൽ കെട്ടിടത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചതായും സംശയിക്കുന്നു.
തീ കത്താൻ കാരണം വെളിയിൽ കിടന്ന തടി അവശിഷ്ടങ്ങൾക്ക് ആരെങ്കിലും തീ ഇട്ടതായും സംശയിക്കുന്നു. വിദഗ്ധ പരിശോധനയിലെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്ന് അഗ്നി രക്ഷാ സേന അറിയിച്ചു. അടൂരിൽ നിന്നും ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ മാരായ സാബു ആർ, പ്രചോഷ് വി എ, സന്തോഷ് എസ്, ദീപേഷ് ഡി, അനീഷ് കുമാർ, സുരേഷ് കുമാർ കെ സജ്ജാദ് എ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. ചൂട് കാലമായതിനാൽ അടുത്തകാലത്തായി വിവിധ സ്ഥലങ്ങളിൽ ഉണ്ടാകുന്ന തീ പിടുത്തങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന അറിയിക്കുക ഉണ്ടായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033