Sunday, May 4, 2025 4:34 pm

എഡിഎം നവീൻ ബാബുവിന് കണ്ണൂരിന്റെ യാത്രാമൊഴി ; അന്ത്യാഞ്ജലി അർപ്പിച്ച് സഹപ്രവർത്തകരും നേതാക്കളും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വിരമിക്കാൻ ഏഴു മാസം ബാക്കി നിൽക്കെ ജീവിതം അവസാനിപ്പിച്ച എ ഡി എം നവീൻ ബാബുവിന് കണ്ണൂരിൻ്റെ യാത്രാമൊഴി. ചേതനയറ്റ ശരീരവുമായി നവീൻ ബാബു ജന്മനാട്ടിലേക്ക് മടങ്ങി. കണ്ണൂരിൻ്റെ ഭരണനിർവഹണത്ത് തലപ്പത്തുണ്ടായിരുന്ന നവീൻ ബാബുവിന് സഹപ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മുൻ എംഎൽഎ ടി വി രാജേഷ്, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, എഡിഎം ഇൻ ചാർജ് ശ്രുതി കെ വി, സർവീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. നിയമനടപടികൾക്കു ശേഷം നവീൻ ബാബുവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ബുധനാഴ്ച പുലർച്ചെ 12.40ന് പത്തനംതിട്ടയിൽ നിന്നെത്തിയ ബന്ധുക്കളാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. മൃതദേഹത്തെ കണ്ണൂർ റവന്യു വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിച്ചു. ഉച്ചയോടെ നവീൻബാബുവിന്റെ മൃതദേഹം പത്തനംതിട്ടയിലെത്തും. നാളെ പത്തനംതിട്ടയിൽ പൊതുദർശനത്തിന് വെക്കും. ഇതിനുശേഷം സംസ്കാരം നടക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

സാംബവ മഹാസഭ അങ്ങാടിയ്ക്കൽ ശാഖാസമ്മേളനം ഉദ്ഘാടനം ചെയ്തു

0
ചെങ്ങന്നൂർ : സാംബവ മഹാസഭ അങ്ങാടിയ്ക്കൽ 73-ാം നമ്പർ ശാഖാസമ്മേളനം സംസ്ഥാന...

സഹപ്രവർത്തകനെ മർദ്ദിച്ച പ്രതികൾ പിടിയിൽ

0
പത്തനംതിട്ട : ടാപ്പിംഗിനായി ഒരുമിച്ച് പാട്ടത്തിനെടുത്ത റബർത്തോട്ടത്തിലെ ഒട്ടുകറ വിറ്റുകിട്ടിയ തുകയുടെ...

കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവം ; അഞ്ച് പേരടങ്ങുന്ന മെഡിക്കൽ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ

0
കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവം അഞ്ച് പേരടങ്ങുന്ന...