കൊച്ചി: സംസ്ഥനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നിരക്ക് ഈടാക്കിയാലും ലാബുകള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ലാബുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന കാര്യം ജില്ലാ ഭരണകൂടം ഉറപ്പു വരുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
സ്വകാര്യ ലാബുകള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ത്തിവെക്കുകയോ കൂടിയ നിരക്ക് ഈടാക്കുകയോ ചെയ്‌താല്‍ കര്‍ശന നടപടിയെന്ന് ജില്ലാ കളക്ടര്‍
RECENT NEWS
Advertisment