പത്തനംതിട്ട : വിഴിഞ്ഞം തുറമുഖം മാനേജിംഗ് ഡയറക്ടറായി നിയമിതയായതിനെ തുടർന്ന് സ്ഥലം മാറിപ്പോയ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർക്ക് പ്രാർത്ഥനാശംസകൾ നേർന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രപ്പൊലീത്താ കളക്ട്രറ്റിലെത്തി. കളക്ടറുടെ ചേംബറിലെത്തിയ മെത്രാപ്പൊലീത്തയെ കളക്ടർ ഊഷ്മളമായി വരവേറ്റു. പുതിയ സ്ഥാനലബ്ദിയിൽ ദിവ്യ. എസ് അയ്യരെ അനുമോദിച്ച മെത്രാപ്പൊലീത്ത സഭയുടെ പ്രാർത്ഥനയും ആശംസകളും നേർന്നു.
സഭയുമായുളള ഊഷ്മളമായ സ്നേഹബന്ധം കളക്ടർ അനുസ്മരിച്ചു. സഭയുടെ നേത്യത്വത്തിൽ മണിപ്പൂർ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കിയ തിരുവല്ല നിക്കോൾസൺ ഗേൾസ് സ്കൂളിൽ ഒരുക്കിയ സ്വീകരണത്തിൽ കളക്ടർ കുട്ടികളോടൊപ്പം നിൽക്കുന്ന ചിത്രം ഉപഹാരമായി മെത്രാപ്പൊലീത്താ സമർപ്പിച്ചു. മെത്രാപ്പൊലീത്തയുടെ സെക്രട്ടറി റവ. കെ. ഇ ഗീവർഗീസ്, മെത്രാപ്പൊലീത്തൻസ് ചാപ്ളൈൻ റവ. ടോണി ഈപ്പൻ വർക്കി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.