Sunday, April 20, 2025 7:50 pm

കോവിഡ് 19 : നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകള്‍ അടപ്പിച്ചു ലൈസന്‍സ് റദ്ദാക്കുമെന്നു പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തികള്‍ സന്ദര്‍ശിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. അടയ്ക്കാത്ത എല്ലാ ഇടറോഡുകളും പൂര്‍ണമായും ഉടന്‍ അടയ്ക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, മരണ സംബന്ധമായ യാത്ര ചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഒഴികെയുള്ള ആരെയും ജില്ലാ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. പരിശോധനയുള്ള റോഡുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടും. പൂര്‍ണമായും അടച്ചിട്ടിരിക്കുന്ന അതിര്‍ത്തികളിലെ നിലവിലുള്ള സംവിധാനം തുടരുമെന്നും കളക്ടര്‍ പറഞ്ഞു.
പറക്കോട് ചന്തയിലേക്കുവരുന്ന ലോഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കും. ലോഡുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവറിനും ക്ലീനറിനും വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ ചന്തയ്ക്കു സമീപംതന്നെ ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെ ആരോഗ്യ പരിശോധനയും ഇവിടെ ലഭ്യമാണ്. ലോഡ് എടുക്കുന്നതിനായി വരുന്ന വാഹനങ്ങള്‍ക്ക് പാസുകള്‍ നല്‍കി ഓരോ വാഹനങ്ങളായി കടന്നുവരാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. നഗരസഭയിലെ രണ്ടു ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം ഈ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ എസ്. ബിനു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

രാത്രികാലങ്ങളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടങ്ങുന്ന സംഘത്തിന്റെ സ്‌ക്വാഡ് പരിശോധന നടത്തും. പറക്കോട് ചന്തയില്‍ അനിയന്ത്രിതമായി ആളുകള്‍ കൂടിയ സാഹചര്യത്തില്‍ ചിറ്റയം ഗോപകമാര്‍ എം.എല്‍.എ, ആര്‍.ഡി.ഒ: പി.ടി എബ്രഹാം, ഡിവൈ.എസ്.പി. ജവഹര്‍ ജനാര്‍ത്ത്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധരക്കുറുപ്പ്, വാര്‍ഡ് കൗണ്‍സിലര്‍ എസ്. ബിനു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്, ഫയര്‍ ഓഫീസര്‍ സഖറിയ അഹമ്മദ് എന്നിവര്‍ ചേര്‍ന്ന അടിയന്തര യോഗത്തിലായിരുന്നു തീരുമാനം.

കടമ്പനാട് പഞ്ചായത്തിലെ പാക്കിസ്ഥാന്‍മുക്ക്, ഒറ്റത്തെങ്ങ്, പനന്തോപ്പ്, ഏഴാം മൈല്‍, മണ്ണാറോഡ്, തെങ്ങമം എന്നീ ജില്ലാ അതിര്‍ത്തികള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ 11 അതിര്‍ത്തികളില്‍ ഒന്‍പതെണ്ണം പൂര്‍ണമായും അടച്ചിട്ടുണ്ട്. ആര്‍.ഡി.ഒ: പി.ടി. എബ്രഹാം, നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധരക്കുറുപ്പ്, വാര്‍ഡ് കൗണ്‍സിലര്‍ എസ്. ബിനു തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പം ജില്ലാ അതിര്‍ത്തി സന്ദര്‍ശിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റര്‍പോളിന്റെ സഹായം തേടി

0
ബംഗ്ലാദേശ്: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരെ...

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ തമിഴ്നാടു സ്വദേശിയെ കാണാതായി

0
റാന്നി: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ തമിഴ്നാടു സ്വദേശിയെ കാണാതായി. തമിഴ്നാട് തെങ്കാശി തിരുനെല്‍വേലി...

സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

0
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി....

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...