Friday, April 25, 2025 7:36 pm

യാത്രയയപ്പ് ചടങ്ങില്‍ കലക്ടറുടെ പങ്കും അന്വേഷിക്കണം : കെ പി ഉദയഭാനു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്ത എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിന് ദിവ്യ പോയത് എന്തിന്?. എവിടെയും വലിഞ്ഞു കയറി ചെല്ലാമെന്നാണോ?. യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ ജില്ലാ കലക്ടര്‍ക്കും നല്ലപങ്കുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കണം. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നും കെ പി ഉദയഭാനു പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിട്ടുണ്ട്. സ്വതന്ത്ര അന്വേഷണമുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദിവ്യക്കെതിരെ സംഘടനാ തലത്തില്‍ നടപടി വേണോയെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിക്കട്ടെ. കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം സര്‍ക്കാര്‍ പരിശോധിക്കും. നവീന്റെ കുടുംബവുമായി വീണ്ടും പാര്‍ട്ടി സംസാരിക്കും. അവര്‍ക്കൊപ്പം തന്നെ ജില്ലയിലെ പാര്‍ട്ടി നിലകൊള്ളും.

രാത്രി രണ്ടു മണി വരെ നവീന്‍ ബാബു വീട്ടുകാരുമായി സംസാരിച്ചുവെന്നാണ് പറഞ്ഞത്. കലക്ടര്‍ ഇതില്‍ സ്വീകരിച്ച സമീപനം നവീന്‍ബാബു ഭാര്യയോട് പറഞ്ഞു. ആരാണോ ഇതില്‍ പങ്കാളിയായത് അവര്‍ക്കെല്ലാം അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. ഇനി ഓരോ നടപടിയും വീട്ടുകാരുടെ കൂടി അഭിപ്രായം മാനിച്ചു മാത്രമേ കൈക്കൊള്ളു.അതിനനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി നവീന്റെ കുടുംബത്തിനൊപ്പം തന്നെയുണ്ടാകുമെന്നും കെപി ഉദയഭാനു പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊല്ലത്ത് ബസ്സില്‍ കടത്തിയ 12 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

0
കൊല്ലം: കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന പന്ത്രണ്ടര കിലോ കഞ്ചാവ് കൊല്ലം ആര്യങ്കാവിൽ...

ജില്ലയിലെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് നാളെ (ഏപ്രില്‍ 26)

0
പത്തനംതിട്ട : ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പട്ട് ജില്ലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ള...

പാവപ്പെട്ട തൊഴിലാളികള്‍ക്ക് പെൻഷനും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ല – മന്ത്രിസഭാ വാർഷികത്തിന്റെ പേരിൽ കോടികള്‍...

0
പത്തനംതിട്ട: ക്ഷേമനിധികളിൽ ചേർന്ന ലക്ഷകണക്കിന് തൊഴിലാളികള്‍ക്ക്  പെൻഷനും അനുകൂല്യങ്ങളും നല്‍കുവാന്‍ പണമില്ലെന്നു...

പഹൽഗാം ഭീകരാക്രമണത്തിലെ ഭീകരർക്കായുള്ള തെരച്ചിൽ നീളുന്നു

0
ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിലെ ഭീകരർക്കായുള്ള തെരച്ചിൽ നീളുന്നു. തെർമൽ ഡിറ്റക്‌ടറുകൾ...