ഹൈദരാബാദ്: കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിനികളുടെ ശുചിമുറിയിൽ ഒളി ക്യാമറ . ഹൈദരാബാദിലെ മെഡ്ചലിലുള്ള സി.എം.ആർ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. സംഭവത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികൾ രംഗത്തെത്തി. കഴിഞ്ഞ മൂന്ന് മാസത്തോളമായി ക്യാമറയിലൂടെ നിരവധി വിദ്യാർഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. ഹോസ്റ്റലിലെ അടുക്കള ജോലിക്കാരനാകാം ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി വിദ്യാർഥിനികൾ പോലീസിനോട് പറഞ്ഞു. ശുചിമുറിയിൽ നിന്ന് ഒരു വിദ്യാർഥിനിക്ക് ഫോൺ ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് മാസമായി ചിത്രീകരിച്ച മുന്നൂറോളം സ്വകാര്യ വിഡിയോകൾ ഫോണിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവം അടിച്ചമർത്താൻ കോളേജ് അധികൃതർ ശ്രമിച്ചുവെന്നും വിദ്യാർഥിനികളുടെ മൊബൈൽ സിഗ്നൽ തടസ്സപ്പെടുത്തിയെന്നും വിദ്യാര്‍ഥികളുടെ അനൗദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പറയുന്നു. ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയാണ് കോളേജിൽ പ്രതിഷേധം വ്യാപകമായത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സംശയം തോന്നിയവരെ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. വിഷയത്തിൽ കോളേജ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1