മുംബൈ : പോക്‌സോ കേസില്‍ യൂട്യൂബിലെ ഹാസ്യതാരത്തിന് 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു. ഹരിയാണ സ്വദേശിയും യൂട്യൂബിലെ വൈറൽ താരവുമായ ദര്‍ശനെയാണ് ഹിസാര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 20 വര്‍ഷം കഠിനതടവിന് പുറമേ മറ്റു വകുപ്പുകളിലായി ആറുവര്‍ഷം തടവും കോടതി ശിക്ഷയായി വിധിച്ചിട്ടുണ്ട്. കൂടാതെ ഇരയായ പെണ്‍കുട്ടിക്ക് പ്രതി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഉയരക്കുറവുള്ള ദർശൻ്റെ പല യൂട്യൂബ് ഹാസ്യവീഡിയോകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2020 സെപ്റ്റംബറിൽ തന്റെ വീഡിയോയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ദർശൻ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
വീഡിയോ ചിത്രീകരണത്തിന് ശേഷം തനിക്കൊപ്പം ചണ്ഡീഗഢിലേക്ക് വരണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു.പിന്നീട് ചണ്ഡീഗഢിലെ ഹോട്ടലില്‍വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിനായി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കാനായി വ്യാജരേഖകളും പ്രതിനിര്‍മിച്ചു. ഇതിനിടെ പ്രതിയില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം പുറത്ത് പറഞ്ഞത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു.