ഹൃദ്രോഗം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മാരകമായ മരണകാരണങ്ങളിൽ ഒന്നാണ് ക്യാന്‍സര്‍. 2020ൽ ഏകദേശം 10 ദശലക്ഷത്തിലധികം മരണങ്ങൾ ക്യാന്‍സര്‍ കാരണം സംഭവിച്ചതായി കണക്കുകൾ പറയുന്നു. സ്തനം, ശ്വാസകോശം, വൻകുടൽ, പ്രോസ്റ്റേറ്റ് ക്യാൻസറുകൾ എന്നിവയാണ് ഏറ്റവുമധികമായി കണ്ടുവരുന്ന ക്യാൻസറുകൾ. മാരകമായ ഈ രോഗം യഥാസമയം കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ ക്യാൻസർ രോഗം ഒരു രോഗലക്ഷണവുമില്ലാതെ പുറത്തുവരാം. അതിനാൽ നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കണം. അതുവഴി ചില ലക്ഷണങ്ങളിൽ ഒന്നോ അതിലധികമോ തവണ നിങ്ങൾക്ക് കണ്ടെന്നു വരാം. അവ പെട്ടെന്ന് ആരംഭിക്കുകയോ അല്ലെങ്കിൽ കൂടുതൽ വഷളാകുകയോ ചെയ്താൽ നിങ്ങൾ ശ്രദ്ധിക്കുക. ക്യാൻസറിന്റെ ചില ലക്ഷണങ്ങൾ സൂക്ഷ്മമായതായിരിക്കും. ആരും അത്ര പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തിൽ പ്രത്യക്ഷപ്പെടുന്ന ക്യാന്‍സറിന്റെ അത്തരം ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അസ്ഥി വേദന
അമേരിക്കൻ ക്യാന്‍സര്‍ സൊസൈറ്റിയുടെ അഭിപ്രായത്തിൽ അസ്ഥികളിലെ വേദന അസ്ഥി കാൻസറിന്റെ സൂചനയാണ്. ഇത് സ്ഥിരമായ അസ്ഥി വേദനയിലേക്ക് നയിക്കുന്നു. അത് കാലക്രമേണ വഷളാവുകയും ചെയ്യുന്നു. രാത്രിയിൽ പതിവായി അസ്ഥിവേദന ഉണ്ടാകുന്നത് നിങ്ങൾ ശ്രദ്ധിക്കണം. അസ്ഥി വേദനയുടെ പ്രധാന സൂചകങ്ങളിലൊന്ന് എല്ലിനു മുകളിലുള്ള വീക്കം, ചുവപ്പ് എന്നിവ.
ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്
നിങ്ങൾക്ക് ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും എല്ലായ്‌പ്പോഴും വയറ് നിറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്ക് ഡിസ്ഫാഗിയ ബാധിച്ചേക്കാം. വിദഗ്ധരുടെ അഭിപ്രായത്തിൽ ഡിസ്ഫാഗിയ കാരണമായുണ്ടാകുന്ന ഏറ്റവും സാധാരണമായ ക്യാൻസറാണ് അന്നനാളത്തിലെ ക്യാന്‍സര്‍. മിക്ക കേസുകളിലും ഇത് രോഗിക്ക് ഭക്ഷണം വിഴുങ്ങുന്നത് അസാധ്യമാക്കുന്നു.
ശരീരത്തിൽ ചുണങ്ങുകൾ
അണുബാധകൾ അല്ലെങ്കിൽ അലർജി പ്രതിപ്രവർത്തനങ്ങൾ പോലുള്ള എല്ലാത്തരം ആരോഗ്യ അവസ്ഥകളെയും നിങ്ങൾ കരുതിയിരിക്കണം. കാരണം അവ രക്താർബുദത്തിന്റെ ലക്ഷണം കൂടിയാണ്. രക്താർബുദം ഉള്ളവർ ചർമ്മത്തിൽ പെറ്റീഷ്യ എന്ന ചെറിയ ചുവപ്പ്, പർപ്പിൾ അല്ലെങ്കിൽ തവിട്ട് പാടുകൾ കാണുന്നു.
കണ്ണുകളിൽ വേദന
നിങ്ങളുടെ കൃഷ്ണമണിക്കുള്ളിലെ കോശങ്ങളിലും നിങ്ങളുടെ കൺപോളകൾ, കണ്ണീർ നാളങ്ങൾ എന്നിവ പോലുള്ള ഇടങ്ങളിലും നേത്ര അർബുദം ആരംഭിക്കുന്നു. നേത്ര കാൻസറുകൾ വളരെ അപൂർവമാണെങ്കിലും ഇത് ലളിതമായ കണ്ണ് വേദനയോടെയാണ് ആരംഭിക്കാറുള്ളതെന്ന് ഡോക്ടർമാർ പറയുന്നു.
നെഞ്ചെരിച്ചിൽ
അമേരിക്കൻ ക്യാന്‍സര്‍ സൊസൈറ്റിയുടെ അഭിപ്രായത്തിൽ നെഞ്ചെരിച്ചിൽ അല്ലെങ്കിൽ നെഞ്ചിലെ സ്ഥിരമായ വേദന എന്നിവ അന്നനാളത്തിന്റെയോ വയറിലെ കാൻസറിന്റെയോ ലക്ഷണങ്ങളാകാം. ഇത്തരം അവസ്ഥകളിൽ നിങ്ങളുടെ നെഞ്ചിൽ എരിച്ചിൽ അനുഭവപ്പെടുന്നതായി ഡോക്ടർമാർ പറയുന്നു.
ശ്വാസം മുട്ടൽ
ശ്വാസകോശ അർബുദം ബാധിച്ച ഏതൊരു വ്യക്തിക്കും ശ്വാസം മുട്ടൽ അല്ലെങ്കിൽ ശരിയായി ശ്വസിക്കാനുള്ള കഴിവില്ലായ്മ അനുഭവപ്പെടും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ശ്വാസകോശ, തൈറോയ്ഡ് അർബുദങ്ങൾ ശ്വാസതടസ്സത്തിന് കാരണമാകും. അതിനാൽ നിങ്ങൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ തന്നെ ഒരു നല്ല ഡോക്ടറെ സമീപിക്കേണ്ടതാണ്.