Thursday, July 3, 2025 4:01 am

ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ മതംമാറ്റി ; സി.പി.എം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ മതംമാറ്റിയെന്നും അവരെ തനിക്കു വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സി.പി.എം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി. ഗില്‍ബര്‍ട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഗില്‍ബര്‍ട്ട് തേഞ്ഞിപ്പലത്ത് വാടകയ്ക്കാണ് താമസം. ടാക്സി ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അയല്‍ക്കാരായ യൂനുസ്, നസീമ, ബുഷറ എന്നിവര്‍ ചേര്‍ന്നാണ് ഭാര്യയെയും മകനെയും കടത്തിയത്.

ഇസ്ളാം മതം സ്വീകരിച്ചാല്‍ സ്വന്തമായി വീടും 25 ലക്ഷം രൂപയും നല്‍കാമെന്ന ഇവരുടെ വാഗ്ദാനം താന്‍ നിഷേധിച്ചിരുന്നു. ജൂണ്‍ ഒന്‍പതിന് താന്‍ ജോലിക്കു പോയപ്പോള്‍ ഇവര്‍ മറ്റു ചിലരെക്കൂട്ടി വീട്ടിലെത്തി ഷൈനിയെയും മകനെയും കടത്തിക്കൊണ്ടുപോയി. യുവതിയെയും മകനെയും ഒരാഴ്‌ചയ്ക്കകം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം.ആര്‍. അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു വിശദീകരണം തേടി. ഹര്‍ജി ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കും.

ഭാര്യ ഷൈനി, മകന്‍ ആകാശ് (13) എന്നിവരെ ഇസ്ളാം വിശ്വാസികളായ അയല്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ളാം സഭയിലെത്തിച്ച്‌ മതപരിവര്‍ത്തനം നടത്തിയെന്നാണ് പരാതി. അവിടെപ്പോയി ഷൈനിയോടു സംസാരിച്ചെങ്കിലും സഭാ ഭാരവാഹികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

മതപരിവര്‍ത്തനം നടത്തി ഭാര്യയെയും മകനെയും വിദേശത്തേക്ക് കടത്തുമോയെന്ന് ആശങ്കയുണ്ട്. ഇതില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. മതപരിവര്‍ത്തനം ചെയ്തവരെ ഭീകരാക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല എന്നും പരാതിയിലുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....