Tuesday, July 8, 2025 5:17 am

വർഗീയ സംഘർഷം രൂക്ഷം ; ജമ്മുവിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: വർഗീയ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ജമ്മുവിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. ദോഡ ജില്ലയിലെ ഭാദേർവായിലാണ് ശനിയാഴ്​ച മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ അധികൃതർ നിർത്തിവച്ചത്. ശ്രീ സനാതൻ ധരം സഭ ഭാദേർവ എന്ന ഹിന്ദുത്വ സംഘടനയുടെ തലവനായ വരീന്ദർ റസ്ദാനാണ് മുസ്‌ലിംകളെ ആക്ഷേപിക്കുന്നതരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 72 കി ജഗാ 36 ഹൂറൂൺ സേ കാം ചലലേംഗെ (72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ പൊരുത്തപ്പെടും) എന്ന തലക്കെട്ടോടുകൂടിയുള്ള റീൽസ് ആണ് റസ്ദാൻ പങ്കുവെച്ചത്. പള്ളിക്കുള്ളിൽ പ്രാർത്ഥനയ്ക്കിടെ സുജൂദ് ചെയ്യാൻ പാടുപെടുന്ന വൃദ്ധനും ദുർബലനുമായ ഒരു മുസ്‌ലിം പുരുഷനെ റീലിൽ കാണിക്കുന്നുണ്ട്​.

പോസ്റ്റ് വൈറലായതിനെ തുടർന്ന് അഞ്ജുമാൻ-ഇ-ഇസ്ലാമിയ ഭാദേർവ (എഐബി) എന്ന സംഘടനയുടെ നേതൃത്വത്തിൽ ഭാദേർവയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരം റസ്ദാനെതിരെ പ്രതിഷേധ പ്രകടനം നടത്തി. റസ്ദാനെ അറസ്റ്റ് ചെയ്യാൻ പ്രതിഷേധക്കാർ ഭരണകൂടത്തോടും പോലീസിനോടും ആവശ്യപ്പെട്ടു. ജാമിയ മസ്ജിദ് ഭാദേർവയിൽ നിന്ന് ആരംഭിച്ച പ്രതിഷേധം ഭാദേർവ പോലീസ് സ്റ്റേഷന് പുറത്തെത്തി. ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. ഭാദേർവയിൽ വർഗീയ സംഘർഷങ്ങൾ സൃഷ്​ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് എഐബി പ്രസിഡന്റ് റിയാസ് അഹമ്മദ് പറഞ്ഞു.

‘ഞങ്ങളുടെ ഹിന്ദു സഹോദരന്മാർക്കെതിരെ ഞങ്ങൾക്ക് ഒരു വിരോധവുമില്ല. ഞങ്ങൾ സാമുദായിക ഐക്യത്തിലാണ് ജീവിക്കുന്നത്. പക്ഷെ ചിലർ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്​’ -റിയാസ് ചൂണ്ടാക്കാട്ടി. റസ്ദാനെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...