കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇന്നു(27) മുതല്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പഞ്ചായത്ത്തല കോവിഡ് 19 അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഓരോ പഞ്ചായത്തിലും ഒരു പൊതുവായ കേന്ദ്രത്തില്‍ ഭക്ഷണം പാകം ചെയ്ത് വോളന്റിയര്‍മാര്‍ വീടുകളില്‍ എത്തിച്ചു നല്‍കും. ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങള്‍ പഞ്ചായത്ത് ഫണ്ടില്‍ നിന്നും വാങ്ങും. സഹായിക്കാന്‍ താല്‍പര്യമുള്ളവരുടെ സഹായവും പഞ്ചായത്ത് സ്വീകരിക്കും. ഭക്ഷണം ആവശ്യമുള്ളവര്‍ തലേ ദിവസം തന്നെ പഞ്ചായത്തുകളില്‍ അറിയിക്കണം.
ക്വാറന്റയിനില്‍ കഴിയുന്ന ചിലര്‍ പുറത്തിറങ്ങുന്നതു സംബന്ധിച്ച് യോഗത്തില്‍ പരാതികള്‍ ഉയര്‍ന്നു. പോലീസ് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി.
കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം ലഭിക്കേണ്ടവര്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നല്‍കിയിട്ടുള്ള നമ്പരില്‍ വിളിക്കണം.
സീതത്തോട് – 04735-258048, ചിറ്റാര്‍- O4735-255225 ,തണ്ണിത്തോട്- 0468-238 2223, കോന്നി- 0468-2242223, മലയാലപ്പുഴ- 0468-2300223, മൈലപ്ര – 0468-2222340, പ്രമാടം- 0468-2242215, വള്ളിക്കോട്- 0468-2350229 , അരുവാപ്പുലം – 0468-2242357, കലഞ്ഞൂര്‍- 04734-270363, 9496042698 , ഏനാദിമംഗലം – 04734-246031.