തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സമൂഹവ്യാപനമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഐഎംഎ. കൊറോണയുടെ സാഹചര്യത്തില്‍ കേരളത്തില്‍ സമൂഹവ്യാപന ഭീഷണി രൂക്ഷമാകുകയാണ്. ഇന്നലെ സമ്പര്‍ക്കം വഴി 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. കേരളത്തില്‍ ഇത്തരത്തില്‍ എണ്‍പതോളം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തും, പോന്നാനിയിലും, എറണാകുളത്തും സമൂഹ്യവ്യാപന ഭീഷണി ഗുരുതരമായിക്കൊ ണ്ടിരിക്കുകയാണ്. കൊറോണ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥീരികരിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ കോവിഡ് ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.