ഡൽഹി: വാടകഗർഭപാത്രം നൽകുന്ന സ്ത്രീക്ക് നഷ്ടപരിഹാരമെന്നനിലയ്ക്ക് പണംനൽകുന്നത് പരിഗണിക്കേണ്ടതാണെന്ന് സുപ്രീംകോടതി. വാടകഗർഭപാത്രം തേടുന്ന ദമ്പതിമാരിൽനിന്ന് നേരിട്ടല്ലാതെ, നിശ്ചിത അതോറിറ്റി വഴി ഇതിനുള്ള സംവിധാനമുണ്ടാക്കുന്നത് ആലോചിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗർഭധാരണം ഇന്ത്യയിൽ അനുവദനീയമല്ലെങ്കിലും ഗർഭംധരിക്കുന്ന സ്ത്രീ (സറോഗേറ്റ് മദർ) ചൂഷണം ചെയ്യപ്പെടാതിരിക്കാൻ സംവിധാനംവേണമെന്ന് സുപ്രീംകോടതി പറഞ്ഞു. വാടകഗർഭപാത്ര നിയന്ത്രണനിയമത്തിലെ വിവിധ വകുപ്പുകൾ ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചൂഷണം തടയാനുള്ള സംവിധാനത്തിന്റെ ആവശ്യകത പറഞ്ഞത്. പണം നൽകിയുള്ള വാടകഗർഭധാരണം ഇന്ത്യയിൽ നിയമപരമല്ലെന്ന് കേന്ദ്രസർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടി അറിയിച്ചു. വാടകഗർഭധാരണ നിയമത്തിലൂടെ ദമ്പതിമാരുടെ അവകാശങ്ങളല്ല, മറിച്ച് രക്ഷിതാക്കളില്ലാത്ത കുട്ടികളുടെ അവകാശങ്ങളാണ് സംരക്ഷിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. വാടകഗർഭം ധരിക്കുന്നവർക്ക് എന്തെങ്കിലും നഷ്ടപരിഹാരം നൽകേണ്ടതാണെന്ന് ഹർജിക്കാരിൽ ചിലർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ നകുൽ ദിവാൻ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.