കോട്ടയം: വന്യജീവി ആക്രമണത്തിൽ ഇരകളായവർക്കുള്ള നഷ്ടപരിഹാരതുക അടിയന്തിരമായി വിതരണം ചെയ്യുവാൻ വനം വകുപ്പ് തയ്യാറാകണമെന്ന് കേരള കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എണ്ണായിരത്തി മുന്നൂറ് അപേക്ഷകൾ നഷ്ടപരിഹാരത്തിനായി വനംവകുപ്പ് ഓഫീസിൽ കെട്ടികിടക്കുകയാണ്. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരടക്കം നഷ്ടപരിഹാര തുകയ്ക്കായി വനംവകുപ്പ് ഓഫീസിൽ കയറിയിറങ്ങി വശം കെട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ അടിയന്തര പരിഗണന നൽകിയില്ലെങ്കിൽ കർഷക യൂണിയൻ എം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
വന്യജീവി ആക്രമണത്തിലെ ഇരകൾക്ക് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ മാതൃകയിൽ ട്രൈബ്യൂണൽ രൂപീകരിച്ചു നഷ്ടപരിഹാര തുക സമയബന്ധിതമായി നൽകാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് എം പാർട്ടിയും കർഷക യൂണിയനും നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് അദ്ധ്യക്ഷത വഹിച്ച യോഗം കർഷക യൂണിയന്റെ ചുമതല വഹിക്കുന്ന ഉന്നതാധികാര സമിതി അംഗം ഫിലിപ്പ് കുഴികുളം ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.പി ജോസഫ്, അഡ്വ.ഇസഡ് ജേക്കബ്, ഡാന്റിസ് കൂനാനിക്കൽ, എ.എച്ച് ഹഫീസ്, സേവ്യർ കളരി മുറി, ജോസ് കല്ലൂർ, ജോയി നടയിൽ, ഏഴംകുളം രാജൻ,ജോൺ മുല്ലശ്ശേരി, പയസ് കുട്ടമ്പുഴ, ജോസഫ് പൈമ്പിള്ളിൽ, ബിജു ഐക്കര, സജിമോൻ കോട്ടയ്ക്കൽ, ജോൺ വി തോമസ്, ജോണിച്ചൻ മണലിൽ, ജോസ് മുതുകാട്ടിൽ, സണ്ണി ജോസഫ്, ജേക്കബ് മാത്യു, കെ.പി കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033