കൊച്ചി: നെടുമ്പാശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന Chirayath Benefit Fund Nidhi Limited ന്റെ സ്വത്ത് വകകൾ കണ്ടു കെട്ടാൻ കോമ്പിറ്റന്റ് അതോറിറ്റി ഉത്തരവിട്ടു. BUDS Act (Banning Of Unregulated Deposit Scheme Act) Section 7(3) പ്രകാരം ആഭ്യന്തര സെക്രട്ടറി കൂടിയായ കോമ്പിറ്റന്റ് അതോറിറ്റി (Competent Authority) ബിശ്വനാഥ് സിൻഹയാണ് ഉത്തരവിട്ടത്. ബോധപൂർവ്വമായ ചതി ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചാണ് കമ്പനി തട്ടിപ്പ് നടത്തിയതെന്നാണ് കോമ്പിറ്റന്റ് അതോറിറ്റിയുടെ ഉത്തരവിൽ പറയുന്നത്. ആലുവ യുസി കോളജ് ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (42), ആലുവ യുസി കോളജ് അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശി ഷാജി ബെന്നി എന്നിവരാണ് Chirayath Benefit Fund Nidhi Limited ന്റെ ഡയറക്ടർമാർ. നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയതിന് മൂന്ന് പേർക്കും 8 വർഷം തടവും 75 ലക്ഷം രൂപ പിഴയും ആലപ്പുഴ ജില്ലാ അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചിരുന്നു.
ചിറയത്ത് കൂടാതെ ബിജു റാഫേൽ ഡയറക്ടറായ മൂന്ന് നിധി കമ്പനികൾ കൂടി വേറെയുണ്ട്. എലിസമ്പത്ത് ഈവ് ഡേവിഡ് മറ്റൊരു നിധി കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറും മറ്റൊന്നിന്റെ ഡയറക്ടറുമാണ്. ബിജു ബെന്നി ഡേവിഡും മറ്റ് രണ്ട് നിധി കമ്പനികളുടെ കൂടി ഡയറക്ടറാണ്. Thirza Benefit Fund Nidhi Limited, Thaiparambil Benefit Fund Nidhi Limited, Ollukkara Benefit Fund Nidhi Limited എന്നിവയാണ് മറ്റ് മൂന്ന് നിധിക്കമ്പനികൾ. ആസൂത്രിതമായ തട്ടിപ്പാണ് ഇവർ ലക്ഷ്യമിട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ സ്വാധീനിച്ച് പണം തട്ടുകയാണ് ഇന്ന് പല നിധിക്കമ്പനികളുടെയും ലക്ഷ്യം. നിധിക്കമ്പനികളുടെ NDH4 റിപ്പോർട്ടിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയൊട്ടാകെയുള്ള 406 കമ്പനികളുടെ നിധി അംഗീകാരം കേന്ദ്ര കമ്പനികാര്യ മന്ത്രാലയം പിന്‍വലിച്ചിരുന്നു. ഈ പട്ടികയിലെ 206 നിധിക്കമ്പനികളും കേരളത്തിലുള്ളതാണ്. ഇതിൽ പല കമ്പനികളും ഇന്ന് പ്രവർത്തിക്കുന്നത് വളഞ്ഞ വഴിയിലാണ്. ഈ കമ്പനികളുടെ ഉടമകളിൽ പലരും നിധിക്കമ്പനികൾ ഉപേക്ഷിച്ച്, Section 8 കമ്പനികളും മറ്റ് പല കടലാസ് കമ്പനികളും തുടങ്ങി വീണ്ടും തട്ടിപ്പിന്റെ ലാവണങ്ങൾ തേടി ഇറങ്ങിയിട്ടുണ്ട്.
ഇന്ന് കേരളത്തിൽ ബഡ്സ് ആക്ട് നിയമം ശക്തമാമാണ്. Nidhi Company, Non Banking Finance Company (NBFC), Multi State Co-operative Society, മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളും സൊസൈറ്റികളും ഉൾപ്പടെ ഈ നിയമത്തിന്റെ പരിധിയിൽ വരും. ബഡ്സ് ആക്ട് ( BUDS Act) പ്രകാരം പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകൾ പരിശോധിച്ചാണ് കോമ്പിറ്റന്റ് അതോറിറ്റി നടപടി സ്വീകരിക്കുന്നത്. അതു കൊണ്ട് തന്നെ സാമ്പത്തിക തട്ടിപ്പിനിരയാകുന്നവർ പോലീസിൽ പരാതി നൽകുകയും ബഡ്സ് ആക്ട് അനുസരിച്ച് കേസെടുക്കാൻ ആവശ്യപ്പെടുകയുമാണ് ആദ്യം ചെയ്യേണ്ടത്. സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/തുടരും…...
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].