ആലപ്പുഴ: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് യുവതി പരാതി നല്കി. ആദ്യം നല്കിയ പരാതി സ്വീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം തന്റെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം രാഷ്ട്രീയ ധാര്‍മ്മികത ഇല്ലാത്തതാണെന്നും മന്ത്രി ജി സുധാകരന് പ്രതികരിച്ചു.