കൊടുമൺ : കിഫ്ബി പദ്ധതിയിൽ വികസിപ്പിക്കുന്ന ഏഴംകുളം – കൈപ്പട്ടൂർ റോഡ് പണിയിൽ അപാകതയെന്ന് പരാതി. 43 കോടി രൂപ മുടക്കി 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. ഒമ്പത് മീറ്റർ വീതിയിൽ ബി.എം.ബി.സി. നിലവാരത്തിലാണ് ടാറിങ് നടത്തുന്നത്. എന്നാൽ പലയിടത്തും റോഡിന്റെ അലൈൻമെൻറ് മാറ്റുന്നതായാണ് പരാതി. പാലങ്ങളുടെയും ഓടകളുടെയും നിർമാണം ശാസ്ത്രീയമായിട്ടല്ലെന്ന് നാട്ടുകാർ പറയുന്നു. കൊടുമൺ ജംഗ്ഷന്‍, സ്റ്റേഡിയം ഭാഗം, ചന്ദനപ്പള്ളി ഫെഡറൽ ബാങ്കിന് മുൻവശം എന്നിവിടങ്ങളിൽ റോഡിന് വീതികുറവാണെന്ന് ആക്ഷേപമുണ്ട്. പുറമ്പോക്ക് ഭൂമി ഉണ്ടായിട്ടും അത് റോഡിനോട് ചേർക്കാതെ കൈയേറ്റക്കാർക്ക് വിട്ടുകൊടുക്കുന്ന സമീപനമാണുള്ളതെന്നാണ് നാട്ടുകാരുടെ ആരോപണം. കൊടുമൺ പഴയ പോലീസ് സ്റ്റേഷൻ ജങ്ഷൻ മുതൽ ഇപ്പോഴത്തെ പോലീസ് സ്റ്റേഷന്റെ മുൻവശം വരെ ഓട റോഡിലേക്ക് ഇറക്കിയാണ് പണിതിട്ടുള്ളത്.
പഴയ പോലീസ് സ്റ്റേഷൻ, വാഴവിള എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ പണിതു. എന്നാൽ പാലത്തിന്റെ അടിയിലൂടെ പോകുന്ന കൂറ്റൻ ജലവിതരണപ്പൈപ്പുകൾ മഴക്കാലത്ത് തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുത്തുമെന്ന് ഉറപ്പാണ്. ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കും. പൈപ്പുകൾ ഉയർത്തി വെക്കണമെന്നാവശ്യമാണ് വ്യാപാരികൾക്ക്. പഴയ പോലീസ് സ്റ്റേഷൻ ജംഗ്ഷനിലെ ആൽമരം റോഡ് വികസനത്തിന്റെ ഭാഗമായാണ് മുറിച്ചുമാറ്റിയത്. എന്നാൽ ടാറിടുന്ന ഭാഗവും ഓടയും കഴിഞ്ഞ് മാറിനിന്ന ആൽമരം എന്തിനുവേണ്ടി മുറിച്ചു എന്നാണ് നാട്ടുകാരുടെ ചോദ്യം. ഓട എടുത്തപ്പോൾ ആൽമരത്തിന്റെ കുറ്റി പിഴുത് മാറ്റിയിട്ടില്ല. ഓട പണിതിരിക്കുന്നതും അശാസ്ത്രീയമായിട്ടാണ്. കൈയേറ്റഭൂമി തിരിച്ചുപിടിച്ച് ശാസ്ത്രീയമായി റോഡ് വികസനം നടത്തണമെന്ന് നാട്ടുകാർ പറയുന്നു. ഇടത്തിട്ട മുതൽ ചന്ദനപ്പള്ളി ജംഗ്ഷന്‍ വരെ പലഭാഗത്തും ഓടപണിതിട്ടില്ല. വേനൽമഴയിലെ കുത്തൊഴുക്കിൽ റോഡുകവിഞ്ഞാണ് വെള്ളം ഒഴുകിയത്. റോഡ് ഉയർത്തിയാലും ഇതുതന്നെയാകും സംഭവിക്കുക. പൊന്നെടുത്താംകുഴി ഭാഗത്ത് ഉറവവെള്ളം കെട്ടിക്കിടക്കുന്നതും ഭീഷണിയാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033