ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയ്ക്കകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ് പരാതിയുമായി രംഗത്തുവരുന്നത്. ഇപ്പോഴിതാ പ്രമുഖ നൃത്ത സംവിധായകനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി വന്നിരിക്കുകയാണ് യുവതി. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളില്‍ നൃത്ത സംവിധായകനായ ഷെയ്ഖ് ജാനി ബാഷയ്ക്കെതിരെയാണ് (ജാനി മാസ്റ്റര്‍) പരാതി ഉയര്‍ന്നിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്ന് തന്നെയുള്ള ഇരുപത്തൊന്നുകാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ജാനിക്ക് എതിരെ സൈബറാബാദിലെ റായ്‍ദുര്‍ഗം പോലീസ് സീറോ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. നിരവധി സിനിമകളില്‍ ഒപ്പം പ്രവര്‍ത്തിച്ച തന്നെ കഴിഞ്ഞ ഏതാനും മാസക്കാലയളവില്‍ നിരവധി തവണ ഷെയ്ഖ് ജാനി ബാഷ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഒരുമിച്ചുള്ള ചിത്രീകരണം നടക്കവെ പല നഗരങ്ങളില്‍ വച്ചും താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ചെന്നൈയിലും മുംബൈയിലും ഹൈദരാബാദിലുമൊക്കെ വച്ച് ചൂഷണം ചെയ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. തെലങ്കാനയിലെ വിമെന്‍ സേഫ്റ്റി വിംഗ് ഡിജി ആയ ശിഖ ഗോയലിന് മുന്‍പിലാണ് പ്രസ്തുത പരാതി ആദ്യം എത്തിയത്. പോഷ് ആക്റ്റിന് കീഴില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ ഡിജി നിര്‍ദേശിച്ച പരാതിയില്‍ ക്രിമിനല്‍ ചാര്‍ജുകള്‍ വരുന്നതിനാല്‍ പോലീസില്‍ കേസ് നല്‍കുവാന്‍ യുവതിക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1