കൊച്ചി : വൈപ്പിനിൽ ഗ്യാസ് ഏജൻസി ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആരോപണവിധേയനായ സിഐടിയു നേതാവ് അനിൽകുമാറിനെതിരെ പരാതിയുമായി മറ്റൊരു സ്ത്രിയും രംഗത്ത്. സിഐടിയു നേതാക്കൾക്ക് കൈക്കൂലി നൽകാത്തതിനാൽ കരാർ ജോലിയിൽ നിന്നും പിരിച്ചുവിട്ടുവെന്നാണ് പാരിപ്പള്ളി സ്വദേശിനി അനീസ ബീവിയുടെ ആരോപണം. ജോലിയില്‍ തിരിച്ചുകയറാൻ അനിൽകുമാറിന്‍റെ കാലുപിടിക്കാൻ ഐ.ഒസിയിലെ ചീഫ് പ്ലാന്റ് മാനേജര്‍ പറഞ്ഞെന്നും ഇവർ ആരോപിക്കുന്നു.
വൈപ്പിനിലെ ഗ്യാസ് ഏജൻസി ഉടമകളെ സിഐടിയു തൊഴിലാളികൾ ഭീഷണിപ്പെടുത്തിയ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് അനിൽകുമാറിനെതിരെ പരാതിയുമായി അനീസ ബീവിയെത്തിയത്. പാരിപ്പള്ളിയിലെ ഐ.ഒ.സി പ്ലാന്റില്‍ രണ്ടു വര്‍ഷമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുകയായിരുന്ന അനീസ. എന്നാൽ കഴിഞ്ഞ ആഗസ്റ്റിൽ അകാരണമായി ജോലിയിൽ നിന്നും പുറത്താക്കിയെന്നാണ് ആരോപണം. തിരിച്ചു കയറാന്‍ പലവിധ ശ്രമവും നടത്തി. ചീഫ് പ്ലാന്റ് മാനേജറേയും വിളിച്ചു. സിഐടിയു നേതാവായ അനിൽകുമാറിന്‍റെ കാലുപിടിക്കാനായിരുന്നു മാനേജറുടെ ഉപദേശമെന്നാണ് അനീസ ബീവി ആരോപിക്കുന്നത്.
പെട്രോളിയം ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍റെ സംസ്ഥാന സെക്രട്ടറിയായ അനിൽകുമാറാണ് പല പ്ലാന്റുകളിലേയും കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അനീസ പറയുന്നു. ജോലിയിൽ തിരികെ കയറണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് സിഐടിയു നേതാക്കൾ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. താൻ ബിഎംഎസ് യൂണിയനിൽ ചേര്‍ന്നതും സിഐടിയുക്കാരെ പ്രകോപിപ്പിച്ചെന്ന് അനീസ ബീവി പറയുന്നു.
ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങിയാണ് പ്ലാന്റിലേക്കുള്ള കരാർ ജോലിക്ക് പോലും ആളുകളെ എടുക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനടക്കം പരാതി നൽകി. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നാണ് പാരിപ്പള്ളി ഐഒസി പ്ലാന്റിലെ സിഐടിയു നേതാക്കൾ പറയുന്നത്. അനീസയോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും കരാറെടുത്തയാളാണ് ഇവരെ ജോലിയിൽ നിന്നും പുറത്താക്കിയതെന്നുമാണ് സിഐടിയുവിന്റെ വാദം. അനീസയെ മുൻ നിർത്തി ബിഎംഎസ് വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും സിഐടിയു ആരോപിക്കുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]