തിരുവനന്തപുരം : സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍നിന്ന് ബി.കോം നേടി എന്നാണ്. എന്നാല്‍ കേരള സര്‍വകലാശാലയുടെ വിവരാവകാശ മറുപടി പ്രകാരം ബി.കോം ബിരുദമില്ലെന്ന് വ്യക്തമാണ്.
വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെ വഞ്ചിച്ചെന്നാരോപിച്ച് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാനാണ് പരാതി നല്‍കിയത്. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാല്‍ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.