Monday, July 7, 2025 6:33 am

നിരോധിത ലഹരി ഉത്പന്നത്തിന്‍റെ രുചിയിൽ മിഠായി വിൽപ്പനയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിരോധിത ലഹരി ഉത്പന്നത്തിന്‍റെ രുചിയിൽ മിഠായി വിൽപ്പനയെന്ന് പരാതി. അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും എക്സൈസും ഫുഡ് ആൻഡ് സേഫ്റ്റിയും ആരോഗ്യ വിഭാഗവും സംയുക്ത പരിശോധന നടത്തി. കഴിഞ്ഞ ദിവസം അരുവിക്കരയിൽ നടന്ന ഒരു കല്യാണ സൽക്കാര ചടങ്ങിൽ മിഠായി കഴിച്ച പലർക്കും പാൻപരാഗിന്റെ ടേസ്റ്റ് അനുഭവപ്പെടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും ഇത്തരം അനധികൃത മിഠായികൾ വിൽപ്പന നടത്തുന്നതായും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ വാങ്ങി കഴിക്കുന്നതായും പ്രചാരണം ശക്തമായതോടെയാണ് ഫുഡ് ആൻഡ് സേഫ്റ്റിയും എക്സൈസും ആരോഗ്യ വിഭാഗവും സംയുക്തമായി ഇന്നലെ പരിശോധന നടത്തിയത്.

അരുവിക്കര സ്കൂൾ പരിസരത്തും മുള്ളിലവൻമൂട് ജംഗ്ഷനിലും പരിശോധന നടത്തിയെങ്കിലും പരാതിയിൽ പറയുന്ന മിന്റോ പാൻ എന്ന മിഠായി കണ്ടെത്താനായില്ല. തുടർന്നും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പല കടകളും ലേബൽ ഇല്ലാത്തതും കാലാവധി കഴിഞ്ഞ മിഠായിക്കൾ വിൽപ്പന നടത്തുന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥർ കട ഉടമകൾക്ക് താക്കീത് നൽകി. ലഹരി ഉപയോഗത്തിനെതിരെയുള്ള സന്ദേശമടങ്ങിയ നോട്ടീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് കൈമാറി. കടയുടമകൾക്കും ലഹരി ഉത്പന്നങ്ങൾ വിൽക്കാതിരിക്കുന്നതിനായി ബോധവത്കരണം നടത്തിയാണ് സംയുക്ത സംഘം മടങ്ങിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി എംപി

0
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ...

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി...

0
ബെംഗളുരു : ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ്...

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്

0
റിയോ ഡി ജനൈറോ: 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി...

ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

0
ബെംഗളുരു : ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം വെസ്റ്റ്...