പത്തനംതിട്ട : കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്കരിച്ചതായി പരാതി. ജണ്ടായിക്കലുള്ള പഴവങ്ങാടി ഗ്രാമപഞ്ചായത്തിൻ്റെ പൊതു സ്മശാനത്തിൽ ആണ് ഈ സംഭവം.
റാന്നി പഞ്ചായിൽ ഉൾപ്പെട്ട ഉതിമൂട് സ്വദേശി 18-ാം തീയതി കോവിഡ് പോസിറ്റീവ് ആയി കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ചികത്സയിൽ ഇരിക്കേ 29 നാണ് രോഗി മരിച്ചത്.
ഈ മ്യതദേഹം ജണ്ടായിക്കൽ സംസ്കാരം നടത്തി തരണം എന്ന് മരിച്ച ആളുടെ ബന്ധു പഴവങ്ങാടി സെക്രട്ടിയ്ക്ക് കത്ത് നൽകുകയും ഈ സ്മശാനത്തിൽ അതിന് സൗകര്യം ഇല്ലാത്തതിനാൽ സെക്രട്ടറി ഈ കാര്യം നിരാകരിക്കുയും ചെയ്തു. എന്നാൽ റാന്നി പഞ്ചായത്തിലെ ചില മെമ്പർമാർ റാന്നി പഞ്ചായത്ത് സെക്രട്ടറി മുഖേന പഴവങ്ങാടി സെക്രട്ടറിയ്ക്ക് വീണ്ടും കത്ത് നൽകുക ഉണ്ടായി.
സെക്രട്ടറി ഈ കത്തും പരിഗണിക്കാത്ത സാഹചര്യത്തിൽ പ്രസിഡന്റിൻ്റെ ഒത്താശയോടെ ഈ മൃതദേഹം യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ജനവാസകേന്ദ്രമായ ചാവരുപാറയിലെ സെല്ലിൽ അടച്ചത്.
പരിസരവാസികളായ ജനങ്ങൾ സംഘടിച്ചതോടെ മൃതദേഹം കൊണ്ടുവന്ന പി.പി.കിറ്റ്ധാരികൾ ആംബുലൻസുമായി രക്ഷപെട്ടു.
നിലവിലെ സെല്ലിൽ ഉണ്ടായിരുന്ന ഒരു മ്യതദേഹത്തിൻ്റെ മുകളിലേക്ക് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഈ മ്യതദേഹം കയറ്റി വയ്ക്കുകയാണ് ചെയ്തത്.
തുടർന്ന് സംഘടിച്ച പരിസരവാസികൾ പഞ്ചായത്ത് പ്രസിഡൻ്റിനെ വീട്ടിൽ പ്രതിഷേധം സംഘടിപ്പിക്കുകയും, കളക്ടർ ,D MO ,റാന്നി പോലീസ് എന്നിവടങ്ങളിൽ പരാതി നൽകിയിരിക്കയാണ്.