കോന്നി : കോന്നി അട്ടച്ചാക്കലുള്ള എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് കള്ളനോട്ട് ലഭിക്കുന്നതായി പരാതി. കഴിഞ്ഞ പല ദിവസങ്ങളിലും എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച വ്യാപാരികൾ ഉൾപ്പെടെ പലർക്കും 500 രൂപയുടെ കള്ളനോട്ട് ലഭിച്ചു എന്നാണ് പറയുന്നത്. നോട്ടുമായി ബാങ്കില്‍ ചെന്നപ്പോള്‍ കള്ളനോട്ട് ആണെന്ന് പറഞ്ഞെന്നും ഇവര്‍ പറയുന്നു. കൂടാതെ കീറിയ നോട്ടുകളും ലഭിക്കുന്നുവെന്ന് ഇടപാടുകാര്‍ പറയുന്നു. ചില നോട്ടുകള്‍ രണ്ടായി ഇളകിയ അവസ്ഥയിലും കളര്‍ മങ്ങിയ അവസ്ഥയിലും ലഭിച്ചു. എന്നാല്‍ ആരും ഇത് പുറത്ത് പറഞ്ഞില്ല. നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ എ.റ്റി.എം ല്‍ പണം നിറക്കുവാന്‍ വന്നവരോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. സ്വകാര്യ ഏജന്‍സിയാണ് എ.റ്റി.എം കളില്‍ പണം നിറക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും ബാങ്കില്‍ പോയി നോട്ടുകള്‍ മാറാനും പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുമ്പാണ് അട്ടച്ചാക്കലിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം സ്ഥാപിച്ചത്. ഇത് യാത്രക്കാര്‍ക്കും ഈ പ്രദേശത്തുള്ളവര്‍ക്കും ഏറെ പ്രയോജനകരമായിരുന്നു. എന്നാല്‍ തങ്ങള്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണം കള്ളനോട്ടായി മാറുന്നതും ഉപയോഗശൂന്യമായ നോട്ടായി മാറുന്നതും അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് ഇവര്‍ പറഞ്ഞു. ബാങ്ക് അധികൃതരും പോലീസും ഇക്കാര്യത്തിൽ അടിയന്തിര അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]