കൊല്ലം: പതിനാലുകാരന് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. പത്തനാപുരത്ത് അമ്പലത്തില്‍ പോയി മടങ്ങുമ്പോള്‍ പതിനാലുകാരനെ അഞ്ചുപേര്‍ ചേര്‍ന്ന് ലൈംഗികമായി അതിക്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പത്താനാപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വിദ്യാര്‍ഥിയുടെ വസ്ത്രം അഴിച്ചുമാറ്റിയ ശേഷം ജനനേന്ദ്രിയത്തില്‍ കത്തിവച്ച് മുറിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മാങ്കോട് സ്വദേശികളായ അഖില്‍, രാജേഷ്, അജിത്, അനീഷ്, എന്നിവരാണ് അതിക്രമം നടത്തിയത്. ഇവര്‍ മദ്യലഹരിയിയിലായിരുന്നെന്നും കുട്ടി പറയുന്നു.
കൊല്ലത്ത് പതിനാലുകാരന് നേരെ ലൈംഗികാതിക്രമമെന്ന് പരാതി
RECENT NEWS
Advertisment