Monday, July 7, 2025 7:22 pm

എടത്വ വികസന സമിതിയുടെ പരാതിക്ക് പരിഹാരമായി ; എടത്വ ടൗണിൽ സീബ്രാ ലൈന്‍ വരച്ചു

For full experience, Download our mobile application:
Get it on Google Play

എടത്വ : അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ എടത്വാ ജംഗ്ഷനിൽ സീബ്രാ ലൈന്‍ വരച്ചു. ഇത് സംബന്ധിച്ച് എടത്വ വികസന സമിതി അധികൃതർക്ക് നിവേദനം നല്‍കിയിരുന്നു. പൊതുമരാമത്ത് റോഡ് ഡിവിഷന്‍ സീബ്രാ ലൈന്‍ വരച്ചത്. എല്‍.പി സ്‌കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ വളരെ ബുദ്ധിമുട്ടിയാണ് റോഡ് മുറിച്ചു കടന്നു കൊണ്ടിരുന്നത്. സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി എന്നിവിടങ്ങളിൽ എത്തുന്നവർ ഉൾപെടെ നിരവധി പേർക്ക് ഇത് സഹായകരമാകും. എ.സി റോഡ് നവീകരണത്തോടെ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്.

ഇത്രയും ജനങ്ങൾ എത്തുന്ന ടൗണിൽ അടിയന്തിരമായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി ഭാരവാഹികളുടെ യോഗം ആവശ്യപെട്ടു. തകഴി റെയിൽവെ ക്രോസിൽ ഉണ്ടാകുന്ന യാത്രാക്ലേശം ശാശ്വത മായി പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എടത്വ കോളേജ് പാലത്തിന് സമീപം നടപ്പാത നിർമ്മിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന പൊതു യോഗത്തിൽ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അധ്യക്ഷത വഹിച്ചു.രക്ഷാധികാരികളായ ജോജി കരിക്കംപ്പള്ളിൽ, ഷാജി മാധവൻ, വൈസ് പ്രസിഡന്റ്മാരായ ജോർജ്ജ് തോമസ് കളപ്പുര, അഡ്വ. ഐസക്ക് രാജു, പി.ഡി. രമേശ്കുമാർ, ടി.എൻ ഗോപകുമാർ, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ പി.ജെ കുര്യാക്കോസ് പട്ടത്താനം, ജോയിന്റ് സെക്രട്ടറിമാരായ
അജി കോശി, ടോമിച്ചന്‍ കളങ്ങര, തോമസ് മാത്യൂ കൊഴുപ്പക്കളം, പിഡി ജോർജ്ജ്ക്കുട്ടി പേരങ്ങാട്ട്, പി. ജി മദനൻ എന്നിവർ പ്രസംഗിച്ചു.

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക കൊണ്ട് എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 2023 സെപ്റ്റ്ബർ 27ന് അനുമതി നല്കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്കാണ് നിർവഹണ ചുമതല.എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നല്കിയ വിവരവകാശരേഖയിലാണ് ഇത് വൃക്തമാക്കുന്നത്. റോഡ് വികസനത്തിന്റെ പേരില്‍ ടൗണിൽ ഉണ്ടായിരുന്ന തണൽ മരവും വെട്ടിക്കളഞ്ഞു. എന്നാൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡിന് എടത്വ വികസന സമിതി നിവേദനം നല്കിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രോപോലീത്തയുടെ കബറടക്കം വ്യാഴാഴ്ച

0
തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം...

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്

0
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പോലീസിന്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അംശദായം അടയ്ക്കാം കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് മുടക്കം വരുത്തിയ...

മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സംഭവത്തിൽ പ്രതികരണവുമായി ടിപി രാമകൃഷ്ണൻ

0
കോഴിക്കോട്: മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ...