കൊച്ചി: അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് കാർ യാത്രക്കാര്‍ പോയതായി പരാതി. എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാർ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി. റോഡിലെ ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിനെ തുടർന്നുള്ള വാക്കുതര്‍ക്കത്തിൻ്റെ പേരിലായിരുന്നു സംഭവമെന്നാണ് വിവരം. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് അക്ഷയും പിതാവും ആരോപിക്കുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അക്ഷയും പിതാവും കാര്‍ ഡ്രൈവറെ പിടിച്ചുനിൽക്കുന്നതും പിന്നാലെ കാര്‍ മുന്നോട്ട് ഓടിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ അക്ഷയുടെയും അച്ഛൻ്റെയും കൈ ഡ്രൈവറുടെ ദേഹത്ത് നിന്ന് വിടുവിക്കാൻ ശ്രമിക്കുന്നതും കാണാനാവുന്നുണ്ട്. എന്നാൽ ഇരുവരെയും വലിച്ചുകൊണ്ട് കാര്‍ മുന്നോട്ട് പോയതോടെ ഒരു യുവതി ഇവര്‍ക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഓടുന്നതും ദൃശ്യത്തിലുണ്ട്.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.