കുമരകം: സ്കൂളിലേക്കുള്ള യാത്രയിൽ വിദ്യാർത്ഥികൾ എന്തൊക്കെ സഹിക്കണം. കണ്ടക്ടർക്ക് നേരെ കൺസഷൻ കാർഡ് നീട്ടിയെന്ന കുറ്റം മാത്രമേ അവർ ചെയ്തുള്ളൂ. അത് അവരുടെ അവകാശമാണ്. അതിന് കേൾക്കേണ്ടി വരുന്നതോ കേട്ടാലറയ്ക്കുന്ന സംസാരവും, ശകാരവും. കോട്ടയം – കുമരകം – ചേർത്തല റൂട്ടിലോടുന്ന സ്വകാര്യബസുകളിലെ യാത്ര ഒട്ടും ശുഭകരമല്ല. പടിഞ്ഞാറൻ മേഖലയായ അയ്മനം, കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര, വെച്ചൂർ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് കൺസഷൻ നൽകാതെ ജീവനക്കാർ വലയ്ക്കുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലുള്ളവരാണ്. പലർക്കും ഫുൾ ചാർജ് നൽകാനുള്ള ശേഷിയില്ല. കൺസഷൻകാർഡും, യൂണിഫോമുമിട്ട് യാത്ര ചെയ്താലും കുട്ടികളെ കാണുന്നതേ ജീവനക്കാർക്ക് ചതുർത്ഥിയാണ്. സീറ്റുണ്ടെങ്കിൽ പോലും പോലും ഇരുത്താൻ അനുവദിക്കില്ല. കൺസഷൻ നൽകാത്ത ബസുകളിൽ നിന്നിറങ്ങിപ്പോകേണ്ട മാനസിക സമ്മർദ്ദത്തിലാണ് പലരും. ചിലയിടങ്ങളിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവങ്ങളുമുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.